ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ രാജ്യം വലയുമ്പോഴും സാമുദായിക ലഹളകൾ വർധിച്ചെന്ന് സർക്കാറിന്‍റെ കണക്കുകൾ. ലോക്ഡൗൺ മൂലം രാജ്യം പൂർണമായി അടച്ചിട്ട വർഷത്തിൽ സാമുദായിക ലഹളകൾ ഇരിട്ടിയായി വർധിച്ചെന്നാണ് നാഷണൽ ക്രൈ റെക്കോർഡ്സ് ബ്യൂറോയുടെ കണണക്കുകൾ സൂചിപ്പിക്കുന്നത്. 2020ൽ 857 സാമുദായിക, വർഗീയ സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കൂടി ആകെ 438 കേസുകളായിരുന്നു 2019ൽ റിപ്പോർട്ട് ചെയ്തത്. 2018ൽ ഇത് 512 ആയിരുന്നു. മാർച്ച് 25 മുതൽ മെയ് 31 വരെ രാജ്യം പൂർണമായും ലോക് ഡൗണിലായിരുന്നു.
2020ൽ പൗരത്വ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളിൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഡൽഹിയിലും മറ്റും വർഗീയ ലഹള ഉണ്ടായതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. മഹാമാരി ആരംഭിച്ചത് മാർച്ചിലാണ്.
2020ൽ ഉണ്ടായ ജാതിസംഘർഷങ്ങളുടെ എണ്ണം 736 ആണ്. 2019ൽ ഇത് 492ഉം 2018ൽ 656ഉം ആയിരുന്നു. പൊതുജനത്തിന്‍റെ സമാധാനം കെടുത്തുന്ന രീതിയിൽ 71,107 കേസുകളാണ് 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2019ൽ ഇത് 63,262 കേസുകളായിരുന്നു. അതായത് ഇത്തരം കേസുകളിൽ ഒരു വർഷത്തിനിടെ 12.4 ശതമാനം വർധനവ് ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.