മയക്കുമരുന്നിലൂടെ ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു; ആരെയും വെറുതെ വിടില്ല -അമിത് ഷാ

മയക്കുമരുന്നിലൂടെ ലഭിക്കുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നു; ആരെയും വെറുതെ വിടില്ല -അമിത് ഷാ

ന്യൂഡൽഹി: അഞ്ച് വർഷത്തിനിടെ രാജ്യത്ത് 23,000 കിലോ ഗ്രാം സിന്തറ്റിക് ലഹരി പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. പിടികൂടിയ ലഹരിക്ക് ഏകദേശം 14,000 കോടി രൂപ മൂല്യം വരുമെന്നും അമിത് ഷാ അറിയിച്ചു.

അഫ്ഗാനിസ്താനിൽ നിന്നും ശ്രീലങ്കയിൽ നിന്നുമെല്ലാമാണ് ലഹരി എത്തുന്നത്. എല്ലാവരും ഗുജറാത്തിൽ മാത്രം എന്താണ് ലഹരി പിടിക്കുന്നതെന്നാണ് ചോദിക്കുന്നത്. എന്നാൽ, ഗുജറാത്തിൽ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ട്. ലഹരിവസ്തുക്കൾ ഇന്ത്യയിലേക്ക് വരാനോ ഇവിടെ നിന്ന് കൊണ്ടുപോകാനോ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്. ലഹരിപ്പണം തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സമ്മതിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ലഹരിക്കെതിരായ പോരാട്ടം തുടരും. ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി പ്രവര്‍ത്തിച്ച് ഇതിനകംതന്നെ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.കറുപ്പ് കൃഷി കണ്ടെത്തുന്നതിന് ഡ്രോണ്‍ അടക്കമുള്ള സാങ്കേതിക സഹായം ഉപയോഗുപ്പെടുത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Tags:    
News Summary - 'Destroyed Drugs Worth Rs 14,000 Crore': Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.