ബംഗളൂരു: ഇന്ത്യൻ വിമാനങ്ങളില്‍ ഹിന്ദി പത്രങ്ങളും മാസികകളും നിര്‍ബന്ധമാക്കണമെന്ന് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറൽ. ഇതു സംബന്ധിച്ച് വിവിധ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഡി.ജി.സി.എ ഉത്തരവിറക്കി. ജൂലൈ 17 ന് ഡി.ജി.സി.എ ലളിത് ഗുപ്ത പുറത്തിറക്കിയ ഉത്തരവിൽ വിമാനങ്ങളിൽ ഹിന്ദി,ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളുടെ ലഭ്യത ഒരുപോലെ ഉണ്ടായിരിക്കണമെന്നാണ് നിർദേശം.
യാത്രക്കാര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പത്രമാസികകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിമാനങ്ങളില്‍ ഹിന്ദി ഭാഷയിലുള്ള പത്രമാസികള്‍ നല്‍കാതിരിക്കുന്നത് ദേശീയ ഭാഷ സംബന്ധിച്ച സര്‍ക്കാർ നയങ്ങള്‍ക്ക് എതിരാണെന്നും ഉത്തരവില്‍ പറയുന്നു.
ഡി.ജി.സി.എ പുതിയ ഉത്തരവിനെതിരെ കോൺഗ്രസ് എം.പി ശശി തരൂർ ട്വീറ്റ് ചെയ്തു. സസ്യാഹാരത്തോടൊപ്പം ഇന്ത്യൻ വിമാനങ്ങളിൽ ഹിന്ദി പത്രങ്ങൾ നിർബന്ധമാക്കുകയാണ് ഡി.ജി.സി.എക്ക് വേണ്ടത്’ എന്നായിരുന്നു തരൂരിെൻറ ട്വീറ്റ്. എന്നാൽ മറ്റു രാജ്യങ്ങളിലെ വിമാനങ്ങളിൽ സ്വന്തം ദേശീയ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളാണ് ഭൂരിഭാഗവുമുണ്ടാകുയെന്നും പുതിയ തീരുമാനത്തിൽ അസ്വഭാവികതയില്ലെന്നും മുൻ കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ട്വിറ്ററിൽ കുറിച്ചു.
നേരത്തെ എയർ ഇന്ത്യയുടെ ആഭ്യന്തര എക്കോണമി ക്ലാസില്‍ സസ്യേതര വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.