മുംബൈ: ധാരാവി, ധാരാവി എന്നു കേട്ടിട്ടിേല്ല. ഇനി പേടി വേണ്ട. രണ്ട് ‘മിന്നലാക്രമണങ്ങളാല ്’ തകര്‍ന്നുപോയ ചേരിമാത്രമാണതിന്ന്. നോട്ടു നിരോധനവും ജി.എസ്.ടിയും വന്നുപതിച്ച് മുതുകുപൊള്ളിയ പാവങ്ങളുടെ ചേരി. നാടുവിട്ടെത്തി ജീവിതം നെയ്തവര്‍ നാട്ടിലെ ഉറ്റവ ര്‍ക്ക് പണം അയക്കാന്‍ വരിനിന്ന ബാങ്ക് കൗണ്ടറുകളുടെ കാഴ്ച മതി എല്ലാം ബോധ്യപ്പെടാന്‍. 2016 ന് മുമ്പ് നീണ്ട വരിയായിരുന്നു അവിടെ. ഇന്നവിടെ വരിയേയില്ല. അച്ഛനമ്മമാരൊഴിച്ച് മറ ്റെന്തും നിസ്സാര വിലക്ക് നിര്‍മിക്കുന്ന ചെറു യൂനിറ്റുകളുടെ വലിയ ചേരിയില്‍ ഇന്ന് ശേഷിക്കുന്നത് കടബാധ്യതയും ദുരിതങ്ങളും.
ലതർ ഉല്പന്നങ്ങള്, വസ്ത്രങ്ങള്‍, കുടുക്കുകള്‍ അടക്കം വസ്ത്രങ്ങളിലും മറ്റും ഉപയോഗിക്കുന്ന വസ്തുക്കള്‍, ബാഗുകള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്ത നിര്‍മാണ യൂനിറ്റുകളുടെ വിശ്രമമില്ലാത്ത യന്ത്രസംഗീതം എത്രയെത്ര സിനിമകളിലൂടെ നാടാകെ കേട്ടിരിക്കുന്നു. ഇന്നത് പിഴച്ച താളമായി മാറി.
80 ശതമാനം കച്ചവടവും പിന്നീട് നിർമാണവും ഇല്ലാതായതായി യു.പിയിലെ നജിബാബാദില്നിന്ന് കുടിയേറിയ ലതര്‍ കച്ചവടക്കാരൻ സാബിര്‍ വാര്‍സി. ബി.ജെ.പി അധികാരത്തിൽ വന്നശേഷമുള്ള മാട്ടിറച്ചി നിരോധനമാണ് ആദ്യം പ്രതികൂലമായത്. ഒന്ന് കരകയറുമ്പോഴേക്കും നോട്ടു നിരോധനം. പിന്നയതാ 18 ശതമാനം ജി.എസ്.ടി. 2016നു ശേഷം ലാഭമുണ്ടായിട്ടേ ഇല്ലെന്ന് സാബിര്‍.
തെൻറ തയ്യല്‍ യൂനിറ്റുകള്‍ അടച്ച് മറ്റ് സ്ഥാപനങ്ങളില്‍ തുച്ഛ കൂലിക്ക് ജോലിചെയ്യുന്നവരില്‍ ഒരാളാണ് ഫര്മാന് അന്‍സാരി. ഒരു ഷര്‍ട്ടിന് 10 രൂപയാണിന്ന് കൂലി. ധാരാവിയില്‍ തുന്നിയ വെള്ള ഷര്‍ട്ടുകള്‍ ഇന്ന് നിരത്തുകളില്‍ കാണാനേയില്ല. തെരുവ് കച്ചവടത്തിന് ആളെ വെച്ചാൽ കൂലികൊടുക്കാന്‍പോലും കഴിയാത്ത സാമ്പത്തിക ദുരിതം. ബാഗുകളുടെ തെരുവ് കച്ചവടവും നേര്‍പാതി കുറഞ്ഞെന്ന് കച്ചവടക്കാരന് മുശീര്‍ അഹമദ് ശൈഖും പറയുന്നു.
ശിവസേനക്ക് ആധിപത്യമുള്ള മുംബൈ സൗത്ത് സെന്‍ട്രല്‍ ലോക്സഭ മണ്ഡലത്തിലാണ് ധാരാവി. എന്നാൽ, ദലിത്, മുസ്ലിം, ദക്ഷിണേന്ത്യക്കാര്‍ നിർണായകമായ ധാരാവി നിയമസഭ മണ്ഡലം കോണ്‍ഗ്രസിന് ഒപ്പമാണ്. 2009ല്‍ കോണ്‍ഗ്രസിലെ ദലിത് നേതാവ് ഏക്നാഥ് ഗെയിക്വാദ് മുംബൈ സൗത്ത് സെന്‍ട്രല്‍ പിടിച്ചെടുത്തെങ്കിലും കഴിഞ്ഞ തവണ രാഹുല്‍ ശെവാലയിലൂടെ ശിവസേന തിരിച്ച്പിടിച്ചു. മോദി തരംഗത്തിലായിരുന്നു സേനയുടെ വിജയം. ‘മിന്നലാക്രമണ’ പ്രഹരങ്ങൾ ഏൽപിച്ച ജീവിത ദുരിതങ്ങളിൽനിന്ന് കരകയറാൻ കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് ധാരാവി ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.