മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണ ം ക്രമാതീതമായി വർധിക്കുന്നു. വ്യാഴാഴ്ച 26 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോട െ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 86 ആയി . കോവിഡ് മൂലം എട്ട് പേരുടെ ജീവനാണ് ഇതു വരെ ഇവിടെ പൊലിഞ്ഞത്.
ധാരാവി ഉൾപ്പെട്ട നഗരസഭക്കു കീഴിലെ ജി നോർത്ത് ബ്ളോക്ക് റെഡ് സോണിലാണ്. ധാരാവിക്ക് പുറമെ മാഹിം, ശിവജി പാർക്ക് പ്രദേശങ്ങളും അടങ്ങിയതാണ് ജി നോർത്ത് ബ്ളോക്ക്. 149 പേർക്കാണ് ഇവിടെ രോഗം. വർളിക്ക് പുറമെ ലോവർ പരേൽ, കറിറോഡ് ഉൾപ്പെട്ട ഇവിടെ 420 രോഗികളുണ്ട്.
വ്യാഴാഴ്ച 107 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ രോഗികളുടെ എണ്ണം 2043 ആയും മരണം 116 ആയും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.