ആദ്യമായി ഒരൊറ്റ കോവിഡ്​ കേസുമില്ലാതെ മുംബൈയിലെ ധാരാവി

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ ​ഇന്ന്​ ഒരൊറ്റ കോവിഡ്​ കേസ്​ പോലും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ല. ഏപ്രിൽ ഒന്നിന്​ ശേഷം ഇതാദ്യമായാണ്​ കോവിഡ്​ കേസുകളില്ലാതെ​ ധാരാവിയിൽ ഒരു ദിവസം കടന്നുപോകുന്നത്​. ആരോഗ്യപ്രവർത്തകരും അധികാരികളും നിരന്തരമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്​ ധാരാവിയിൽ കോവിഡ് വ്യാപനം മികച്ച രീതിയിൽ നിയന്ത്രണ വിധേയമായത്​.

ഇതുവരെ 3,788 കോവിഡ്​ കേസുകൾ ധാരവിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ സജീവമായ കേസുകളുടെ എണ്ണം 12 ആണ്, അതിൽ എട്ട് രോഗികൾ നിലവിൽ ​െഎസൊലേഷനിൽ കഴിയുകയാണ്​. 3,464 കൊറോണ വൈറസ് രോഗികൾ ധാരവിയിൽ സുഖം പ്രാപിച്ചിട്ടുണ്ട്​.

നിരന്തരമായി നടത്തിയ പരിശോധനകളും നിർബന്ധിത ​െഎസൊലേഷനുകളും ഏർപ്പെടുത്തിയാണ്​ കോവിഡിനെ ധാരാവിയിൽ പിടിച്ചുകെട്ടിയതെന്ന്​ ആരോഗ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ജൂലൈ 26ന്​ രണ്ട്​ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെടുകയും ശേഷം വർധിക്കുകയും ചെയ്​തിരുന്നു. എന്നാൽ, ആദ്യമായി പുതിയ കോവിഡ്​ കേസുകളില്ലാത്ത ദിവസം പിറന്നത്​ ഇന്നാണ്​.

Tags:    
News Summary - Dharavi reports no new daily COVID-19 case for 1st time since April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.