ഭാര്യയും മകളും മാസ്​ക്​ തുന്നുന്ന ചിത്രം പങ്കുവെച്ച്​ കേന്ദ്രമന്ത്രി

ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ മാസ്​കുകൾ തുന്നി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാ​​െൻറ ഭാര്യയും മകളും. ഭാ ര്യ മൃദുലയും മകള്‍ നൈമിഷയും നിലത്തിരുന്ന വെള്ളത്തുണി കൊണ്ട്​ മാസ്​കുകൾ തുന്നുന്ന ചിത്രം മന്ത്രി ട്വിറ്ററില ൂടെ പങ്കുവെച്ചു.

ദുഷ്‌കരമായ സമയങ്ങളിൽ നാമെല്ലാവരും സമൂഹത്തിനായി പ്രവർത്തിക്കാൻ ലഭിക്കുന്ന ചെറിയ അവസരം പോലും പാഴാക്കരുതെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു. വീട്ടിലെ എല്ലാവർക്കും ഉപയോഗിക്കാൻ സുരക്ഷാ മാസ്കുകൾ നിർമ്മിക്കുന്ന ഭാര്യയെയും മകളെയും കുറിച്ച്​ അഭിമാനം തോന്നുന്നു. നമ്മുടെ കഴിവുകള്‍ മിനുക്കിയെടുക്കാനും പുതിയവ സ്വായത്തമാക്കാനും ലഭിക്കുന്ന ഇത്തരം അവസരങ്ങള്‍ പാഴാക്കരുതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

വീണ്ടും ഉപയോഗിക്കാവുന്ന മാസ്​കുകൾ വീടുകളിൽ നിർമിക്കണമെന്നും അത്തരം മാസ്‌കുകള്‍ ധരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്​ പല താരങ്ങളും മാസ്​ക്​ സ്വയം നിർമിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Dharmendra Pradhan's wife, daughter make masks for the needy -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.