എം.എൽ.എമാരെ അയോഗ്യരാക്കിയ സംഭവം: കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: തമിഴ്​നാട്ടിൽ ദിനകരൻ പക്ഷത്തേക്ക്​ കൂറ്​ മാറിയതിനെ തുടർന്ന്​ അയോഗ്യരാക്ക​പ്പെട്ട 18 എ.​െഎ.എ.ഡി.എം.കെ എം.എൽ.മാരുടെ ആവശ്യത്തിന്​​സുപ്രീംകോടതിയിൽ തിരിച്ചടി. കേസ്​ മദ്രാസ്​ ഹൈകോടതിയിൽ നിന്ന്​ മാറ്റണമെന്ന ആവശ്യം കോടതി തള്ളി.

കേസ്​ മദ്രാസ്​​ ഹൈകോടതിയിൽ തന്നെ തുടരുമെന്ന്​ കോടതി വ്യക്തമാക്കി. ഇതിനായി പുതിയൊരു ജഡ്​ജിയെ നിയമിക്കുകയും ചെയ്​തു. ജസ്​റ്റിസ്​ എം.സത്യനാരായണ കേസി​​​െൻറ മേൽ​േനാട്ടം വഹിക്കും. നേരത്തെ ജസ്​റ്റിസ്​ വിമലയായിരുന്നു കേസിൽ വാദം കേട്ടിരുന്നത്​. ചീഫ്​ ജസ്​റ്റിസ്​ ഇന്ദിരാ ബാനർജി, ജസ്​റ്റിസ്​ എം.സുന്ദർ എന്നിവരുൾപ്പെട്ട ഹൈകോടതിയുടെ രണ്ടംഗ ബെഞ്ച്​ രണ്ട്​ വ്യത്യസ്​തമായ വിധികൾ പുറപ്പെടുവിച്ചിരുന്നു. 

എം.എൽ.എമാരെ അുയാഗ്യരാക്കിയ സ്​പീക്കറുടെ തീരുമാനം ഇന്ദിര ബാനർജി ശരി വെച്ചപ്പോൾ എം.എൽ.എമാർക്ക്​ അനുകൂലമായ വിധിയാണ്​ എം. സുന്ദറിൽ നിന്ന്​ ഉണ്ടായത്​. ഇതേ തുടർന്ന്​​ കേസ്​ വിപുലമായ ബഞ്ചി​​​െൻറ പരിഗണനക്കു വിടുകയായിരുന്നു​.

Tags:    
News Summary - Dhinakaran faction MLAs' disqualification: SC refuses to transfer case from Madras HC-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.