മുംബൈ: ലോക്ഡൗൺ നിയമം ലംഘിച്ച് മഹാബലേശ്വറിലെ റിസോർട്ടിൽ കഴിഞ്ഞ യെസ് ബാങ്ക് വാ യ്പ തട്ടിപ്പു കേസ് പ്രതികളായ ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (ഡി.എച്ച്.എൽ.എഫ്) ഉടമകളായ കപിൽ വധാവൻ, ധീരജ് വധാവൻ എന്നിവരെ സി.ബി.െഎ കസ്റ്റഡിയിലെടുത്തു.
കേസിൽ എൻഫോഴ്സ്മെൻറും സി.ബി.െഎയും അയച്ച സമൻസുകളിൽനിന്ന് ആരോഗ്യ പ്രശ്നങ്ങളും കോവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു പ്രതികൾ. ഇതിനിടയിലാണ് മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം ഇവർ റിസോർട്ടിലെത്തിയത്. ലോക്ഡൗൺ സമയത്ത് റിസോർട്ടിൽ പുറത്തുനിന്ന് ആളുകൾ വരുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. തുടർന്ന് സതാര കലക്ടർ സമ്പർക്ക വിലക്കിലാക്കി. വിലക്ക് കഴിഞ്ഞതോടെയാണ് സി.ബി.െഎ ഇരുവരെയും കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.