ന്യൂഡൽഹി: കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തിൽ മറന്നുപോയ പല ശീലങ്ങളും പൊടിതട്ടിയെടുക്കുകയാണ് ജനങ്ങൾ.
അതീവ ഗുരുതര സാഹചര്യത്തിൽ കോറോണ വൈറസിൽ നിന്ന് സംരക്ഷണത്തിനായി രണ്ട് മാസ്ക് വേണമോയെന്ന ചിന്തയിലാണ് പലരും. തങ്ങൾ ധരിക്കുന്ന തുണിമാസ്കിന് ഇരട്ട വകഭേദവുമായി വരുന്ന വൈറസിനെ ചെറുക്കാനാകുമോയെന്നാണ് അവരുടെ സംശയം.
കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ കൈകൊള്ളുന്നതാണ് നല്ലത്. കോവിഡ് ചങ്ങല പൊട്ടിക്കാനും രോഗം ബാധിക്കാനുള്ള സാധ്യത കുറക്കാനും രണ്ട് മാസ്കുകൾ ഒരേ സമയം ഉപയോഗിക്കുന്നത് (ഇരട്ടമാസ്ക്) ഉപകരിക്കുമെന്നാണ് മുംബൈ കല്യാണിലെ ഫോർട്ടിസ് ആശുപത്രിയിലെ ഡോക്ടറായ കീർത്തി ശബനിഷ് പറയുന്നത്.
'സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അടുത്തിടെ നടത്തിയ പഠനപ്രകാരം രണ്ട് മാസ്ക് ധരിക്കുന്നത് കോവിഡ് ബാധിക്കാനുള്ള സാധ്യത 96.4 ശതമാനമായി കുറക്കുന്നുണ്ട്' -ഡോ. കീർത്തി പറഞ്ഞു.
ഒരാൾ ഒരു മാസ്കിന് മുകളിൽ രണ്ടാമതൊരു മാസ്ക് കൂടി ധരിക്കുന്നതിനെയാണ് ഡബിൾ മാസ്കിങ് അല്ലെങ്കിൽ ഇരട്ടമാസ്ക് എന്ന് വിളിക്കുന്നത്.
കോറോണ വൈറസ് സ്രവങ്ങളിലൂടെയാണ് പകരുന്നതെന്നതിനാൽ നിങ്ങൾക്ക് ചുറ്റുമുള്ള ആരെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്താൽ ഇരട്ട മാസ്കിന്റെ രണ്ട് പാളികൾ സംരക്ഷണം നൽകും.
വിമാനത്താവളങ്ങൾ, ബസ്സ്റ്റാൻഡുകൾ, മാർക്കറ്റ്, പൊതുഗതാഗത സംവിധാനം എന്നിവയിൽ എല്ലാം ഇരട്ട മാസ്ക് ഉപയോഗെപടുത്തുന്നത് ഗുണകരമാണ്.
സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ധരിക്കുന്നതാണ് ഒരു രീതി. രണ്ട് തുണി മാസ്കുകൾ ധരിക്കുന്നതാണ് രണ്ടാമത്തേത്. ത്രീപ്ലൈമാസ്കിന്റെ മുകളിൽ ഒരു തുണി മാസ്ക് ധരിക്കുന്നതും നല്ലതാണ്.
ജനങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ മാസ്കിന് പുറമേ ഫേസ് ഷീൽഡ് കൂടി അണിയുന്നത് കൂടുതൽ സുരക്ഷിതത്വം നൽകും. എൻ 95 മാസ്കാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇരട്ട മാസ്ക് ഇടേണ്ട കാര്യമില്ല. കുട്ടികൾക്ക് ഇരട്ട മാസ്ക് ധരിപ്പിക്കാൻ പാടില്ല.
മാസ്ക് ധരിക്കുേമ്പാൾ ചെയ്യേണ്ടത്:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.