മോദി പശ്ചിമബംഗാളിന് ഒരു ചില്ലിക്കാശെങ്കിലും നൽകിയിട്ടുണ്ടോ -മമത

കൊൽക്കത്ത: ഒരു ചില്ലിക്കാശെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാളിന്​ വേണ്ടി നൽകിയിട്ടുണ്ടോ എന ്ന്​ മുഖ്യമന്ത്രി മമത ബാനർജി. വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ മോദി പശ്ചിമബംഗാളിന്​ ചെയ്​ത സംഭാവന എന്താണെന ്ന്​ അറിയണമെന്നും മമത പറഞ്ഞു. കൂച്ച്​ ബിഹാറിൽ റാലിയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുകയായിരുന്നു മമത.

അഞ്ച്​ വർഷവും മോദി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു. ഇപ്പോൾ ഇവിടെ വരേണ്ടത്​ ആവശ്യമായി വന്നിരിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.

വിവിധ മതവിഭാഗങ്ങളിൽപെട്ട ആ​ളുകൾ ഒരുമിച്ച്​ കഴിയുന്ന വലിയ കുടുംബങ്ങളെ ഇന്ത്യയിൽ നമുക്ക്​ കാണാൻ സാധിക്കും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി​ ഇത് എങ്ങനെ ​ അറിയാനാണ്​? അതിന്​ ഒന്നുകിൽ അദ്ദേഹത്തിന്​ സ്വന്തമായി ഒരു കുടുംബം ഉണ്ടായിരിക്കുകയോ അല്ലെങ്കിൽ ജനങ്ങളെ കുടുംബമായി കരുതുകയോ വേണമെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Did PM even give a single penny for West Bengal asks Mamata -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.