ജലവിമാനത്തിലെ ആദ്യയാത്രക്കാരൻ മോദിയല്ല; നുണ പൊളിയുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ജലവിമാന യാത്രക്കാരൻ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ബി.ജെ.പിയുടെ  വീരവാദം പൊളിയുന്നു. മോദി ​ സഞ്ചരിക്കുന്നതിന്​ വർഷങ്ങൾ മു​മ്പ്​ 2010 ഡിസംബർ 28ന്​ ഇന്ത്യയിലെ ആൻഡമാനിൽ ജലവിമാനം ഇറക്കിയിരുന്നു. അന്നത്തെ വ്യോമയാന വകുപ്പ്​ മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ കേരളത്തിൽ 2015 ഒക്​ടോബർ 11ന്​  ജലവിമാനം ഇറക്കിയിരുന്നു. 

എന്നാൽ, ഇത്തരം കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ്​​ നരേന്ദ്രമോദിയുടെ വെബ്​സെറ്റ്​ അദ്ദേഹത്തെ ജലവിമാനത്തിലെ ആദ്യ യാത്രക്കാരനായി ചിത്രീകരിച്ചത്​. പിന്നീട്​ അബദ്ധം മനസിലാക്കി ​വെബ്​സൈറ്റിലെ ശീർഷകം തിരുത്തുകയായിരുന്നു. ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങൾ അവകാശവാദത്തെ പൊളിച്ചടിക്കിയിരുന്നു. 

 

ഗുജറാത്ത്​ തെരഞ്ഞെടുപ്പി​​​​െൻറ അവസാനവട്ട പ്രചാരണത്തി​നാണ്​ മോദി ജലവിമാനത്തിൽ എത്തിയത്​. സബർമതി നദിയിൽ നിന്ന്​ ധരോയ്​ ഡാമിലേക്ക്​ ജലവിമാനത്തിൽ പറന്ന്​ മോദി ചരിത്രം സൃഷ്​ടിച്ചുവെന്നായിരുന്നു വാർത്ത. ​പ്രചാരണത്തിലും മോദി ഇത്​ വികസനനേട്ടമായി അവതരിപ്പിച്ചിരുന്നു. അതേ സമയം, ഇന്ത്യൻ രാഷ്​​ട്രീയത്തിൽ പാകിസ്​താൻ ഇടപെടൽ ആരോപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ യാത്ര ചെയ്യാനായി ജലവിമാനം എത്തിയത്​ കറാച്ചിയിൽ നിന്നായിരുന്നു. അഹമ്മദാബാദിനും ധരോയിക്കുമിടയിൽ വിമാനത്തി​​െൻറ ഒറ്റ പറക്കലിന്​ ബി.ജെ.പിക്ക്​ ചെലവായത്​ 42 ലക്ഷം രൂപയാണ്​.

 

Tags:    
News Summary - Did PM Modi Travel on the First Ever Seaplane in India? No -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.