ആധാറില്ല; ഷെഹ് ലയുടെ പ്രബന്ധം ജെ.എൻ.യു തിരിച്ചയച്ചു

ന്യൂഡൽഹി: ആധാർ നമ്പറില്ലാത്തതിനാൽ ജെ.എന്‍.യു വിദ്യാര്‍ഥിനി ഷെഹ്‌ലാ റാഷിദിന്‍റെ എം.ഫില്‍ പ്രബന്ധം അധികൃതര്‍ തിരിച്ചയച്ചു.  ആധാര്‍ നമ്പര്‍ ചേര്‍ക്കുവാനുള്ള കോളത്തില്‍ ഒന്നും എഴുതാത്തതാണ് പ്രബന്ധം തിരിച്ചയക്കാൻ കാരണമെന്നും ഷെഹ്‌ല ട്വിറ്ററിലൂടെ അറിയിച്ചു. 

ആധാര്‍ നമ്പർ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നില്ല. അതിനാൽ തന്നെ താൻ ആധാര്‍ എടുത്തിട്ടില്ലെന്നും ഷെഹ്‌ല കൂട്ടിച്ചേര്‍ത്തു. ആധാറെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് യു.ജി.സി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് തെളിവുസഹിതം ഷെഹ്‌ല ട്വിറ്ററിൽ കുറിച്ചു. 

അതേസമയം,  സര്‍വകലാശാല അധികൃതര്‍ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Didn't have Aadhaar number JNU refused to accept dissertation of Shehla Rashid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.