ലഖ്നോ: ഉത്തർപ്രദേശിൽ കാണാതായ മകളെ തിരയുന്നതിനായി വാഹനത്തിന് ഡീസൽ അടിക്കാൻ ഭിന്നശേഷിക്കാരിയിൽനിന്ന് പൊലീസ് 15,000 രൂപ വാങ്ങിയതായി പരാതി. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് സംഭവം.
കഴിഞ്ഞ മാസമാണ് ഭിന്നശേഷിക്കാരിയായ ഗുഡിയയുടെ മകളെ ബന്ധു തട്ടിെക്കാണ്ടുപോയത്. തുടർന്ന് ഇവർ പൊലീസ് സ്േ
റ്റഷനിൽ പരാതി നൽകാനെത്തി. എന്നാൽ പൊലീസ് സംഭവം അന്വേഷിക്കാൻ തയാറായില്ല. കുട്ടിയെ അന്വേഷിക്കുന്നുണ്ടെന്നായിരുന്നു ചില സമയങ്ങളിലെ മറുപടി. ചിലപ്പോൾ സ്റ്റേഷനിൽനിന്ന് ആട്ടി പുറത്താക്കിയതയായും മകളുടെ സ്വഭാവ ശുദ്ധിയെക്കുറിച്ച് പറഞ്ഞ് അപമാനിച്ചതായും ഗുഡിയ പറഞ്ഞു.
പെൺകുട്ടിയെ തിരയുന്നതിന് ജീപ്പിൽ ഡീസൽ അടിച്ചുനൽകണമെന്നതായിരുന്നു പൊലീസിന്‍റെ ആവശ്യം. അതിനായി ബന്ധുക്കളുടെ കൈയിൽനിന്നും കടം വാങ്ങി 10,000 മുതൽ 15,000 വരെ ചിലവാക്കിയതായും അവർ പറയുന്നു.
പണം മുടക്കിയിട്ടും മകളെ കണ്ടെത്താൻ കഴിയാതെയായതോടെ ഗുഡിയയുടെ ദുരവസ്ഥ വിവരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുകയായിരുന്നു. ഇതോടെ കാൺപൂർ പൊലീസ് കേസെടുക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഗുഡിയയുടെ മകളെ കണ്ടെത്തുന്നതിന് നാലംഘ സംഘത്തെയും നിയോഗിച്ചു. സംഭവത്തിൽ ആരോപണ വിധേയരായ െപാലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.