ബി.ജെ.പിയും ആർ.എസ്.എസും രാമ‍ക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നുവെന്ന് രാഹുൽ ഗാന്ധി

കൊഹിമ: രാമ‍ക്ഷേത്ര ഉദ്ഘാടനത്തെ ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പരിപാടിയാക്കി ഉദ്ഘാടനത്തെ മാറ്റിയതിനാൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തന്റെ പാർട്ടി നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ നടത്തിയ വാർത്ത സമേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

"രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ പരിപാടിയാക്കി ബി.ജെ.പിയും ആർ.എസ്.എസും മാറ്റുന്നു. അവർ ഇത് തെരഞ്ഞെടുപ്പ് പരിപാടിയാക്കുന്നു. അതിനാൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്,"- രാഹുൽ ഗാന്ധി പറഞ്ഞു.

ഇൻഡ്യ മുന്നണിയിൽ നിലനിൽക്കുന്ന ചെറിയ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ബി.ജെ.പിക്കെതിരായി ഒന്നിച്ച് മുന്നോട്ട് പോകുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Difficult to attend Ram temple consecration as BJP has turned it into political event: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.