മുംബൈ: അനധികൃതമായി പണമിടപാട് കേസിൽ കുറ്റക്കാരിയാണെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും പറഞ്ഞ് കബളിപ്പിച്ച് മുംബൈയിൽ വീട്ടമ്മയിൽനിന്നും 14 ലക്ഷം രൂപ തട്ടിയെടുത്തു. 67കാരിയായ മുംബൈ സ്വദേശിനിയെ ഓൺലൈൻ തട്ടിപ്പുകാർ ‘ഡിജിറ്റൽ അറസ്റ്റ്’ രേഖപ്പെടുത്തിയെന്ന് പറഞ്ഞ് വലയിലാക്കുകയായിരുന്നു.
വീട്ടമ്മയുടെ അക്കൗണ്ടിലെ പണമിടപാടുകൾ പരിശോധിക്കണമെന്നും ശരിയാണെന്ന് ബോധ്യപ്പെടുന്നതുവരെ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യണമെന്നും തട്ടിപ്പുകാർ ഇവരെ അറിയിക്കുകയായിരുന്നു. ശേഷം ഇവർ പറഞ്ഞ പ്രകാരം പണമയച്ചു കൊടുത്ത വീട്ടമ്മ താൻ കബളിപ്പിക്കപ്പെട്ട് എന്ന് മനസ്സിലായതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
ഉടനടി നടപടിയെടുക്കുന്നില്ലെങ്കിൽ അറസ്റ്റോ നിയമപരമായ പ്രത്യാഘാതങ്ങളോ നേരടേണ്ടി വരുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. നിർദ്ദിഷ്ട ബാങ്ക് അക്കൗണ്ടുകളിലേക്കോ യൂപി.ഐ ഐ.ഡികളിലേക്കോ തുക ട്രാൻസ്ഫർ ചെയ്യാൻ വ്യക്തികളെ നിർബന്ധിക്കുന്ന ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.