ഡിജിറ്റല്‍ ഇന്ത്യ; 21ാം നൂറ്റാണ്ടിലെ രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന്-പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഡിക്ഷ സ്കീമിന്‍്റെ ഗുണഭോക്താക്കളുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഡിജിറ്റല്‍ ഇന്ത്യയുടെ ആറുവര്‍ഷത്തിന്‍റെ പൂര്‍ത്തീകരണമാണ് രാജ്യം ഇന്ന് ആഘോഷിക്കുന്നത്.നവീകരണത്തിനായുള്ള തീക്ഷ്ണതയുണ്ടെങ്കില്‍, രാജ്യത്ത് അതിന്‍്റെ ദ്രുതഗതിയിലുള്ള പൊരുത്തപ്പെടുത്തലിനോടുള്ള അഭിനിവേശവും കാണും. അതിനാലാണ്, ഡിജിറ്റല്‍ ഇന്ത്യ 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശക്തിയെക്കുറിച്ചുള്ള മുദ്രാവാക്യമായി മാറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Tags:    
News Summary - Digital India country's slogan of strength in 21st century: PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.