ഭോപാൽ: മധ്യപ്രേദശ് സർക്കാറിെൻറ ‘അഴിമതി’യുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ഉടൻ ചില വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കോൺഗ്രസ്. കഴിഞ്ഞ സെപ്റ്റംബർ 30ന് ആരംഭിച്ച 3300 കി.മീറ്റർ വരുന്ന തെൻറ ‘നർമദ യാത്ര’ക്കിടെ സമാഹരിച്ച വൻ തെളിവുകളുടെ പിൻബലത്തിൽ ആയിരിക്കും അദ്ദേഹത്തിെൻറ വെളിപ്പെടുത്തലുകളെന്ന് മധ്യപ്രദേശ് നിയമസഭ പ്രതിപക്ഷ നേതാവ് അജയ് സിങ് പറഞ്ഞു. യാത്ര ഇന്നാണ് അവസാനിക്കുന്നത്.
നർമദ നദിയെ ചുറ്റി ‘പരിക്രമണ’ എന്നപേരിലാണ് 70കാരനായ ദിഗ്വിജയ് സിങ്ങും ഭാര്യ അമൃത സിങ്ങും യാത്ര നടത്തിയത്. ഇൗ യാത്രക്കിടെ നർമദ നദിയിൽ അനധികൃത ഖനന ലോബികളും ൈകയേറ്റക്കാരും നടത്തിയ ചൂഷണത്തിെൻറ തെളിവുകൾ ലഭിച്ചതായി ജാഥക്കൊപ്പമുണ്ടായിരുന്ന സംസ്ഥാന കോൺഗ്രസ് നേതാവ് പി.ഡി. ശർമ അവകാശപ്പെട്ടു. യാത്രയുടെ അവസാനത്തിൽ ഒരു ബോംബ് സ്ഫോടനം പോലെ ഇത് വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.