ദ്വിഗ്​വിജയ്​ സിങ്​ ഭോപ്പലിൽ നിന്ന്​ മൽസരിക്കും

ന്യൂഡൽഹി: മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥുമായുള്ള വാക്​പോരിന്​ വിരാമമിട്ട്​ മൽസരിക്കുന്ന മണ്ഡലം സംബന്ധി ച്ച്​ വ്യക്​തത വരുത്തി കോൺഗ്രസ്​ നേതാവ്​​ ദ്വിഗ്​വിജയ്​ സിങ്​. ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റായ ഭോപ്പാലിൽ നിന്നാവും ദ്വിഗ്​വിജയ്​ സിങ്​ ജനവിധി തേടുക.

കഴിഞ്ഞ മൂന്ന്​ പതിറ്റാണ്ടായി ബി.ജെ.പി ജയിക്കുന്ന മണ്ഡലമാണ്​ ഭോപ്പാൽ. 1984ലാണ്​ കോൺഗ്രസ്​ സ്ഥാനാർഥി അവസാനമായി ഭോപ്പാലിൽ നിന്ന്​ ജയിച്ചത്​. ജയിക്കാൻ ബുദ്ധിമുട്ടിമേറിയ സീറ്റിൽ ദ്വിഗ്​ വിജയ്​ സിങ്​ മൽസരിക്കണമെന്ന്​ കമൽനാഥ്​ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ദ്വിഗ്​വിജയ്​ സിങ്ങും കമൽനാഥുമായി മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിനായി പോര്​ നടന്നിരുന്നു.

Tags:    
News Summary - Digvijaya Singh To Contest From Bhopal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.