അസംബ്ലി തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ പുതുപുത്തൻ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് ഡൽഹിയിലെ ആപ് സർക്കാർ. ഗവൺമെൻറിന്റെ വിജയ പദ്ധതികൾ സമൂഹ മാധ്യമങ്ങൾ വഴി
പങ്കുവെക്കുന്നവർക്കാണ് ആപ് സർക്കാർ വിരുന്ന് ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി അത്താഴം അഴിക്കാനുള്ള അവസരമാണ് വരുന്നത്. ഡൽഹി സർക്കാറിന്റെ
വികസന പദ്ധതികൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കണം. ഏറ്റവും കൂടുതൽ വൈറൽ ആകുന്നവരിൽനിന്നും 50 പേരെ തെരഞ്ഞെടുക്കും. ഇവർക്കാണ് വിരുന്നിൽ ക്ഷണം ലഭിക്കുക. ട്വീറ്റർ, ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക്,
വാട്സ്ആപ് എന്നിവ വഴിയാണ് പ്രചാരണം നടത്തേണ്ടത്. ഡൽഹിയിൽ കുടിവെള്ളവും വൈദ്യുതിയും സൗജന്യം ആക്കിയതടക്കം നിരവധി ജനോപകാര പദ്ധതികൾ ആപ് നടപ്പിലാക്കിയതായി കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളെ സംബന്ധിച്ച് പഠിച്ച് മനസിലാക്കാൻ യു.എന്നിൽ നിന്നടക്കം ആളുകൾ വന്നതായും കെജ്രിവാൾ കൂട്ടിച്ചേർത്തു. പഞ്ചാബ്, ഗോവ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും
സാന്നിധ്യമറിയിക്കാൻ ആപ് മത്സരരംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.