സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കൽ: കങ്കണ പൊലീസിൽ ഹാജരായി

മുംബൈ: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ നടി കങ്കണ റണാവത്ത് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഹാജരായി. രണ്ട് തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന നടി ഒടുവിൽ ബോംബെ ഹൈകോടതി നിർദേശത്തെ തുടർന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിയത്.

വിഭാഗീയത സൃഷ്ടിക്കുന്ന കങ്കണയുടെ ട്വിറ്റർ പ്രസ്താവനകൾക്കെതിരെ അഭിഭാഷകൻ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് കങ്കണക്കെതിരെ ബാന്ദ്ര പോലീസ് കേസെടുത്തത്. ചോദ്യംചെയ്യലിന് പലകുറി സമൻസ് അയച്ചിട്ടും പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറിയ കങ്കണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്.

കങ്കണക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്തെങ്കിലും ബോംബെ ഹൈകോടതി കേസ് റദ്ദാക്കാൻ കൂട്ടാക്കിയില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 നും 2 നും ഇടയിൽ ചോദ്യംചെയ്യലിന് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്തു.

Tags:    
News Summary - Discrimination in the community: Kangana appeared before the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.