ഹി​മാ​ച​ല്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ  ഫാം ​ഹൗ​സ് ക​ണ്ടു​കെ​ട്ടി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങി​െൻറ ഉടമസ്ഥതയിലുള്ള 27 കോടിയുടെ ഫാം ഹൗസ് എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മേപ്പിൾ ഡെസ്റ്റിനേഷൻസ് ആൻഡ് ഡ്രീംബിൽഡ് എന്ന കമ്പനിയുടെ പേരിലുള്ള സൗത്ത് ഡൽഹി മെഹ്റൗളിയിലെ ഫാം ഹൗസാണ് കണ്ടുകെട്ടിയത്. കെട്ടിടത്തിന് രേഖകളിൽ 6.61 കോടിയേ വിലയുള്ളൂവെങ്കിലും 27 കോടിയുടെ വിപണിമൂല്യമുണ്ട്.

നേരത്തേ സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണങ്ങളുടെ തുടർച്ചയായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. വീരഭദ്ര സിങ്, ഭാര്യ പ്രതിഭ സിങ്, മകന്‍ വിക്രമാദിത്യ സിങ്, മകള്‍ അപരാജിത സിങ് എന്നിവരെ കേന്ദ്രീകരിച്ച് അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സി.ബി.െഎ തയാറാക്കിയ എഫ്.െഎ.ആറി​െൻറ അടിസ്ഥാനത്തിൽ എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് 82 കാരനായ മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ് ആരോപിച്ചു. അതേസമയം അഴിമതിയുടെ പ്രതീകമായി മാറിയ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. 

Tags:    
News Summary - Disproportionate assets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.