ന്യൂഡൽഹി: മുഖ്യമന്ത്രി അമരീന്ദർസിങ്ങും യുവനേതാവ് നവജ്യോത് സിദ്ദുവുമായി നടക്കുന്ന പോര് തീർക്കാൻ വഴികാണാെത കോൺഗ്രസ് നേതൃത്വം. പ്രശ്നപരിഹാരത്തിന് ഒരാഴ്ച കൂടി സമയം നീട്ടിയെടുത്തിരിക്കുകയാണ് നേതൃത്വം. സിദ്ദുവിന് പി.സി.സിയിൽ പ്രമുഖ പദവി നൽകുമെന്നും മന്ത്രിസഭ അഴിച്ചുപണി ഉണ്ടാകുമെന്നുമാണ് സൂചന.
മുഖ്യമന്ത്രി വന്നു പോയതിനു പിന്നാലെ ഡൽഹിയിലെത്തിയ സിദ്ദുവിന് മുഖം കൊടുക്കാൻ രാഹുൽ ഗാന്ധി തയാറായിരുന്നില്ല. എന്നാൽ, സിദ്ദു വിട്ടില്ല. പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ സിദ്ദുവിനെ പിന്നീട് പ്രിയങ്കയുടെ പ്രേരണ മൂലം രാഹുൽ കണ്ടു. സോണിയ ഗാന്ധിയുമായും സിദ്ദു കൂടിക്കാഴ്ച നടത്തി.
പഞ്ചാബിലെ പരാതികൾ കേൾക്കാൻ സോണിയഗാന്ധി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, അവർക്കും മുകളിൽ, നെഹ്റുകുടുംബവുമായി തനിക്കുള്ള ബന്ധം സ്ഥാപിക്കുന്നതിനായിരുന്നു സിദ്ദുവിെൻറ ശ്രമം. മുതിർന്ന നേതാവായ അമരീന്ദറുമായി സിദ്ദു ഒരു നിലക്കും ഒത്തുപോവില്ലെന്ന സ്ഥിതിയാണ്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ, ഇതിനുള്ള പോംവഴി തേടുകയാണ് നേതൃത്വം. വലിയ സ്വാധീനശക്തിയായ അമരീന്ദറിെൻറ താൽപര്യം മാനിക്കാതിരിക്കാനോ, ജനക്കൂട്ടത്തെ ആകർഷിച്ചു പോരുന്ന സിദ്ദുവിനെ അവഗണിക്കാനോ നേതൃത്വത്തിന് കഴിയില്ല.
രണ്ടു വർഷം മുമ്പ് അമരീന്ദർ മന്ത്രിസഭയിൽ ഒതുക്കി പുറത്തു ചാടിച്ച സിദ്ദു പി.സി.സി പ്രസിഡൻറ് പദവിയാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.