ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അസമിൽ കൂടുതൽ ശക്തമാകുന്നതിനിടെ ഇത് ബി.ജെ.പി-എ.ജി.പി സഖ്യ സർക്കാറിലും ഭിന്നതയുണ്ടാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങളുടെ വികാരം മനസിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നാണ് നേതാക്കൾക്കിടയിൽ ഉയരുന്ന പ്രധാന വിമർശനം.
പൗരത്വ നിയമം നിലവിൽ വന്നതിനെ തുടർന്ന് മുതിർന്ന ബി.ജെ.പി നേതാവും അസം പെട്രോകെമിക്കൽസ് ലിമിറ്റഡ് ചെയർമാനുമായ ജഗ്ദീഷ് ഭുയാൻ രാജിവെച്ചു. നിയമം അസം ജനതക്കെതിരാണ്. അതിനാലാണ് രാജി പ്രഖ്യാപിച്ചത്. ഇനി താൻ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിെൻറ മുൻനിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം നിലവിൽ വന്നതിനെ തുടർന്ന് പ്രമുഖ അസമീസ് നടൻ ജാതിൻ ബോറ അസം സ്റ്റേറ്റ് ഫിലിം ഫിനാൻസ് ഡെവലംപ്മെൻറ് കോർപ്പറേഷൻ സ്ഥാനത്ത് നിന്ന് രാജിവെച്ചു. അസം ജനതക്ക് വേണ്ടിയാണ് തെൻറ പദവിയും പാർട്ടിയിലെ സ്ഥാനവും രാജിവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുൻ നിയമസഭ സ്പീക്കറായ പുലകേശ് ബറുഹ് പാർട്ടിയിൽ നിന്ന് രാജിവെച്ചിരുന്നു. ബി.ജെ.പി എം.എൽ.എയായ പദ്മ ഹസാരികയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്മപുത്രയുടെ താഴ്വരയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ പുനഃരാലോചന വേണമെന്ന് നിയമസഭാ സ്പീക്കർ ഹിദേന്ദ്ര നാഥ് ഗോസ്വാമി പറഞ്ഞു. പാർട്ടിയുടെ താഴെ തട്ടിൽ നേതാക്കളുടെ കൂട്ടരാജിയുണ്ടാവുന്നുവെന്ന് അസം ഗണ പരിഷതും സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.