ന്യൂഡൽഹി: സ്വന്തം നയങ്ങൾ തകർത്തുകളഞ്ഞ നാമമാത്ര, ചെറുകിട, ഇടത്തരം വ്യവസായികൾക് ക് തെരഞ്ഞെടുപ്പുകാല ഉദാരതയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 59 മിനിറ്റുകൊണ്ട് കോടി രൂപവരെ ഒാൺലൈനായി വായ്പ അനുവദിക്കും എന്നതടക്കം 12 ഇന മേെമ്പാടി ഇളവുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇൗ സമാശ്വാസമാകെട്ട, പ്രയോജനപ്പെടുത്തുക എളുപ്പമല്ല.
2016 നവംബറിൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയതോടെ തളർന്നു വീണ നാമമാത്ര, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇനിയും ആരോഗ്യത്തോടെ എഴുന്നേറ്റുനിൽക്കാൻ കരുത്ത് കിട്ടിയിട്ടില്ല. തൊട്ടുപിന്നാലെ ജി.എസ്.ടി നടപ്പാക്കിയതിെൻറ പൊല്ലാപ്പുകളാണ് ചെറുകിട മേഖലക്ക് നേരിടേണ്ടിവന്നത്. ജി.എസ്.ടി വന്നശേഷം ഇൗ സംരംഭങ്ങളുടെ കയറ്റുമതി ഇടിഞ്ഞുവെന്ന കണക്കും റിസർവ് ബാങ്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു.
പൊതുതെരഞ്ഞെടുപ്പ് മാസങ്ങൾക്കകം നടക്കാനിരിെക്ക, സെമി ഫൈനലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പ്രചാരണം ചൂടുപിടിക്കുന്നതിനിടയിലാണ് മോദിസർക്കാറിെൻറ മേെമ്പാടി സമാശ്വാസ പ്രഖ്യാപനം. ഇത് ചെറുകിട വ്യവസായികളെയും അതിൽ പണിയെടുക്കുന്ന ലക്ഷക്കണക്കായ തൊഴിലാളികളെയും സർക്കാറിന് അനുകൂലമായി ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. 59 മിനിട്ടുകൊണ്ട് കോടി രൂപവരെ ബാങ്കിൽ പോകാതെ വായ്പയെടുക്കാമെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെങ്കിലും ബാങ്കിങ് മേഖലയിൽ നിലവിലെ ചിത്രം വ്യത്യസ്തമാണ്. ബാങ്ക് ക്രമക്കേട്, പെരുകിയ കിട്ടാക്കടം, നോട്ട് അസാധുവാക്കലിനെ തുടർന്ന് റൊക്കം പണമിടപാടിൽ വന്ന മാന്ദ്യം എന്നിവയെല്ലാം വഴി സൂക്ഷ്മതയുടെ പേരിൽ ബാങ്കുകൾ വായ്പ നൽകാൻ വിമുഖത കാണിക്കുകയാണ്.
ഇൗ വിഷയം റിസർവ് ബാങ്കും കേന്ദ്രസർക്കാറുമായുള്ള ഉരസലായും വളർന്നു കഴിഞ്ഞു. റിസർവ് ബാങ്കിെൻറ പക്കൽ മിച്ചമുള്ള 3.6 ലക്ഷം കോടി രൂപയിൽ ഒരു പങ്ക് ഉദാര വായ്പയായും ദുർബലമായ ബാങ്കുകളുടെ മൂലധന അടിത്തറ വർധിപ്പിക്കാനും മറ്റുമായി ലഭ്യമാക്കണമെന്ന് സർക്കാർ താൽപര്യപ്പെടുന്നു. സമ്പദ്രംഗം നേരിടുന്ന മുരടിപ്പ് മാറുന്നുവെന്ന കൃത്രിമപ്രതീതി അതുവഴി തെരഞ്ഞെടുപ്പുകാലത്ത് പൊതുസമൂഹത്തിൽ ഉണ്ടാക്കിയെടുക്കാമെന്ന രാഷ്ട്രീയവും അതിലുണ്ട്. എന്നാൽ, വഴിവിട്ട നീക്കങ്ങൾക്ക് ഇപ്പോൾ റിസർവ് ബാങ്ക് ഗവർണറും മറ്റും തയാറല്ല.
ഇൗ പശ്ചാത്തലത്തിലാണ് ഞൊടിയിടക്ക് ഒരു കോടിവരെ വായ്പ നൽകുമെന്ന പ്രഖ്യാപനം. കേന്ദ്രസർക്കാർ നേരേത്ത മുദ്ര ലോൺ പദ്ധതി പ്രഖ്യാപിച്ചതിെൻറ ഗുണഫലം എവിടെയും എത്തിയിട്ടില്ല. എല്ലാവർക്കും ബാങ്ക് അക്കൗണ്ട് നൽകാൻ വിപുല യജ്ഞം നടത്തിയതല്ലാതെ കാർഷിക മേഖലയിലടക്കം ബാങ്കിങ് സേവനങ്ങൾ മുരടിച്ചു നിൽക്കുകയുമാണ്. ഇന്ധന വിലക്കയറ്റവും രൂപയുടെ വിലത്തകർച്ചയും കൂടിയായപ്പോഴത്തെ സമ്പദ്സ്ഥിതി വ്യാവസായിക ഉൽപന്ന വിൽപനയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഒരു കോടി രൂപവരെയുള്ള വായ്പ അപേക്ഷകൾ ഒരു മണിക്കൂറിനകം ഒാൺലൈനായി അംഗീകരിക്കുമെന്നാണ് വാഗ്ദാനം. രാവിലെ വീട്ടിൽനിന്ന് ഒാഫിസിലെത്താൻ വേണ്ടിവരുന്ന സമയം മാത്രംമതി ഇൗ വായ്പക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. വായ്പക്ക് ബാങ്കുകളിലേക്ക് ഒാടേണ്ട, എല്ലാം ഒാൺലൈനിലാണ് -മോദി പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
ജി.എസ്.ടി റിേട്ടൺ യഥാസമയം അടക്കുന്ന ചെറുകിട ബിസിനസുകാർക്ക് ഒരു കോടി രൂപവരെയുള്ള വായ്പകൾക്ക് രണ്ടു ശതമാനം പലിശയിളവ് അനുവദിക്കും.
ഉൽപന്നങ്ങൾ കയറ്റിയയക്കുന്നതിന് എടുത്ത വായ്പകളിൽ പലിശ ഇളവ് മൂന്നിൽ നിന്ന് അഞ്ചു ശതമാനമായി വർധിപ്പിക്കും. ജി.എസ്.ടി വെബ്സൈറ്റിൽതന്നെ വായ്പാപേക്ഷ നൽകാനുള്ള സൗകര്യം ഒരുക്കും.
പൊതുമേഖല സ്ഥാപനങ്ങൾ വാങ്ങുന്ന ഇനങ്ങളിൽ മൂന്നു ശതമാനം വനിതകൾ നടത്തുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നായിരിക്കണമെന്ന് വ്യവസ്ഥ വെച്ചു.
ചെറുകിട-ഇടത്തരക്കാർക്കായി ഫാർമ സമുച്ചയങ്ങൾ. ഇത് സ്ഥാപിക്കുന്നതിെൻറ 70 ശതമാനം ചെലവ് കേന്ദ്രം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.