ന്യൂഡൽഹി: ദീപാവലി പ്രമാണിച്ച് അർഹരായ എല്ലാവർക്കും ഇന്ത്യയിലേക്ക് മെഡിക്കൽ വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നേരത്തേ അനുമതി നൽകാതിരുന്ന അപേക്ഷകൾ ഇൗ സമയത്ത് പരിേശാധിച്ച് നടപടി സ്വീകരിക്കും. നിരവധി പാകിസ്താൻ പൗരന്മാരുടെ അപേക്ഷകളോട് അനുകൂലമായി പ്രതികരിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നിരവധി പാക് പൗരന്മാർക്ക് വിസ അനുവദിച്ചു.
പാക് വനിത അംന ശമിെൻറ അപേക്ഷ പരിഗണിച്ച സുഷമ, ഉടൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷനിൽ ബന്ധപ്പെടാൻ നിർദേശിച്ചു. ഡൽഹിയിൽ ചികിത്സയിലുള്ള പിതാവിനെ സന്ദർശിക്കാനാണ് അംന ശമിൻ വിസക്ക് അപേക്ഷിച്ചത്. ബുധനാഴ്ച പാക് ബാലൻ അബ്ദുല്ലക്കും കുടുംബത്തിനും മെഡിക്കൽ വിസ അനുവദിക്കാൻ സുഷമ നിർദേശിച്ചിരുന്നു. നേരത്തേ കരൾ മാറ്റിവെച്ച അബ്ദുല്ലയുടെ തുടർ ചികിത്സക്കാണ് കുടുംബം വരുന്നത്. മരുന്ന് തീരാറായെന്ന് കാണിച്ച് പിതാവ് കാശിഫ് സുഷമയെ ആവശ്യം അറിയിക്കുകയായിരുന്നു.
റഫീഖ് മേമൻ എന്ന യുവാവ് മാതാവിെൻറ കരൾമാറ്റ ശസ്ത്രക്രിയക്ക് വിസ അനുവദിക്കാൻ നൽകിയ അപേക്ഷയും അംഗീകരിക്കപ്പെട്ടു. ഒരുവർഷമായി വിസ കാത്തിരിക്കുന്ന പാകിസ്താനിലെ നാസിർ അഹ്മദ് എന്ന എട്ടു വയസ്സുകാരെൻറ കാര്യത്തിലും അനുകൂല തീരുമാനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.