ഡി.കെയും സിദ്ധരാമയ്യയും മുന്നിൽ; കർണാടകയിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ്

ബംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ടത്തിൽ കോൺഗ്രസ് മുന്നിൽ. 100ലേറെ സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. സംസ്ഥാനത്ത് കോൺഗ്രസിന്റെ കിങ് മേക്കർമാരായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുന്നേറുകയാണ്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ മുതൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ലീഡ് നിലനിർത്തി.

കനകപുരയിൽ നിന്നാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ജനവിധി തേടുന്നത്. ഏഴ് തവണ എം.എൽ.എയായ ശിവകുമാറിനെ 2008 മുതൽ തുണച്ച മണ്ഡലമാണിത്. ആര്‍.അശോകാണ് ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ഥി.

വരുണയില്‍ നിന്നും മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മുന്നിലാണ്. തന്‍റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. സിദ്ധരാമയ്യക്കെതിരെ ബി.ജെ.പിയിലെ ഏറ്റവും കരുത്തരായ സ്ഥാനാര്‍ഥികളിലൊരാളായ മന്ത്രി സോമണ്ണയാണ് എതിരാളി

Tags:    
News Summary - DK and Siddaramaiah in front; Congress in Karnataka in the first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.