ബംഗളൂരു: കർണാടകയിലെ ജലവിഭവ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിന് വീണ്ടും ആദായനികുതി വകുപ്പിൻെറ നോട്ടീസ്. നികുതി െവട്ടിപ്പ് കേസിൽ 75 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയതിന് ഒരുമാസത്തിനുശേഷമാണ് അദ്ദേഹത്തിനെതിര െ വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
ശിവകുമാറിൻെറ മാതാവ് ഗൗരമ്മയുടെ പേരിലുള്ള 20 ഏക്കർ സ്ഥലം വാങ്ങിയതിെൻറ ഫണ്ട് സംബന്ധിച്ച വിവരങ്ങൾ തേടിക്കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാതാവിനെയും ഇതിനായി ഹാജരാക്കണമെന്നാണ് നിർദേശം. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ തുടർച്ചയായാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും വിശദീകരണം നൽകാൻ ഗൗരമ്മക്ക് മൂന്നുമാസം സമയം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മുമ്പും കേസുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാറിെൻറ മാതാവ് ഗൗരമ്മയിൽനിന്നും വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.