ബംഗളൂരു: പക്ഷിയിടിച്ച് ചില്ല് തകർന്നതിനെ തുടർന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി. കോക്പിറ്റിന്റെ ഗ്ലാസാണ് തർന്നത്. മേയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബംഗളൂരുവി നിന്ന് കോലാർ ജില്ലയിലെ മുൽബഗലിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ഇതോടെ എച്ച്.എ.എൽ എയർപോർട്ടിൽ ഇറക്കുകയായിരുന്നു.
ശിവകുമാറിന് പുറമെ പൈലറ്റും കന്നഡ ന്യൂസ് ചാനലിലെ ജേണലിസ്റ്റുമാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററിൽ പക്ഷി ഇടിക്കുകയായിരുന്നെന്നും ഉടൻ ലാൻഡ് ചെയ്തതിനാൽ എല്ലാവരും സുരക്ഷിതരാണെന്നും കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.