ഡി.എം.കെ അധ്യക്ഷൻ എം.കരുണാനിധി ആശുപത്രി വിട്ടു

ചെന്നൈ: ശ്വാസതടസമുണ്ടായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ  എം.കരുണാനിധി വസതിയിലേക്ക്​ മടങ്ങി. ശ്വാസനാള ശസ്​ത്രക്രിയക്കു ശേഷം ഭക്ഷണം കഴിക്കുന്നതിനായിയിട്ട  പി.ഇ.ജി ട്യൂബ്​ മാറ്റുന്നതിന്​ ബുധനാഴ്​ച രാവിലെയാണ്​ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം.
ഡിസംബറിൽ അണുബാധയെ തുടർന്ന്​ കരുണാനിധിയെ ശ്വാസനാള ശസ്​ത്രക്രിയക്ക്​ വിധേയനാക്കിയിരുന്നു. ഇതിനു ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഇട്ട ട്യൂബ്​ മാറ്റുന്നതിനാണ്​ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ചികിത്സക്കു ശേഷം ഇന്നുതന്നെ മടങ്ങിയേക്കുമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്​ 94 കാരനായ കരുണാനിധി ജൂലൈ 17 നടന്ന രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ പ​െങ്കടുത്തിരുന്നില്ല. കഴിഞ്ഞ ഒക്​ടോബർ മുതൽ കരുണാനിധി പൊതുപരിപാടികളിലും സംബന്ധിച്ചിരുന്നില്ല.

Tags:    
News Summary - DMK chief Karunanidhi admitted to hospital, will undergo minor procedure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.