ചെന്നൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ എ. റഹ്മാൻഖാൻ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
അഞ്ച് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകൻ കൂടിയായ റഹ്മാൻഖാൻ 1996-2001 കാലയളവിൽ കരുണാനിധി മന്ത്രിസഭയിൽ റവന്യു- തൊഴിൽ വകുപ്പ് കൈകാര്യം ചെയ്തു. 1977ൽ എം.ജി.ആർ തരംഗം ആഞ്ഞടിച്ചപ്പോഴും ചെപ്പോക്ക് നിയോജക മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് 1980, 84,89, 96 നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു. പാർട്ടിതലത്തിൽ മൂന്ന് ദിവസത്തെ ദു:ഖാചരണത്തിന് ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.