ചെന്നൈ: ബ്യൂട്ടിപാർലറിൽ വെച്ച് സ്ത്രീയെ ക്രൂരമായി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന് ഡി.എം.കെ നേതാവ് അറസ്റ്റിൽ. മുൻ പാർട്ടി കൗൺസിലറായ ശെൽവകുമാറാണ് പൊലീസ് പിടിയിലായത്. തമിഴ്നാട്ടിലെ പേരാമ്പലൂർ ജില്ലയിലാണ് സംഭവമുണ്ടായത്. മർദ്ദിക്കപ്പെട്ട സ്ത്രീ ശെൽവരാജിൽ നിന്ന് അഞ്ച് ലക്ഷം രൂപ ലോൺ എടുത്തിരുന്നു.
സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതും വേദനകൊണ്ട് അവർ നിലവിളിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. കൂടെയുണ്ടായിരുന്ന മറ്റ് സ്ത്രീകൾ ശെൽവകുമാറിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും കാണാം. സംഭവത്തെ തുടർന്ന് ശെൽവകുമാറിനെ ഡി.എം.കെ സസ്പെൻഡ് ചെയ്തു.
#WATCH Former DMK Corporator Selvakumar hits a woman at a beauty salon in Tamil Nadu's Perambalur. The incident took place on 25th May' 18. He has been arrested by the police and has been suspended from primary membership of the party (Source: CCTV footage) pic.twitter.com/B623qaLc0k
— ANI (@ANI) September 13, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.