ചെന്നൈ: വെല്ലൂർ ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് ജയം. മുതിർന്ന നേതാവ് കതിർ അനന ്ദിൻെറ പുത്രൻ ദുരൈ മുരുകനാണ് വെല്ലുരിൽ പാർട്ടി സ്ഥാനാർഥിയായി മൽസരിച്ച് ജയിച്ചത്.
8,141 വോട്ടുകൾക്ക് എ.ഐ.എ.ഡി.എം.കെയിലെ എ.സി ഷൺമുഖത്തെയാണ് അദ്ദേഹം തോൽപിച്ചത്. ടി.ടി.വി ദിനകരൻെറ അമ്മ മക്കൾ മുന്നേറ്റ കഴകവും കമൽ ഹാസൻെറ മക്കൾ നീതി മയ്യവും തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നില്ല.
മുസ്ലിംകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഡി.എം.കെ നടത്തിയ ബി.ജെ.പി വിരുദ്ധ കാമ്പയിനാണ് പാർട്ടിക്ക് തുണയായത്. മുത്തലാഖ് ബില്ലിനെ പിന്തുണച്ചത് എ.ഐ.എ.ഡി.എം.കെക്ക് മണ്ഡലത്തിൽ തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.