ജവാന്മാരോട് അനാദരവ് കാട്ടരുത് -മമതയോട് മോദി

കൊൽക്കത്ത: ജവാന്മാരോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനാദരവ് കാട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്ര സേനയെ ആക്രമിക്കാൻ പ്രേരിപ്പിക്കുകയാണ് മമതയെന്നും മോദി പറഞ്ഞു. ബർദമാൻ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

ബംഗാളിലെ കൂച്ച് ബിഹാറിൽ ശനിയാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേർ വെടിയേറ്റ് മരിച്ചിരുന്നു. മമതയുടെ തെറ്റായ നയങ്ങളാണ് എത്രയോ അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടപ്പെടുത്തിയതെന്ന് മോദി പറഞ്ഞു.

മമത ബാനർജി ക്ലീൻ ബൗൾഡ് ആയിരിക്കുകയാണ്. മമതയുടെ ടീമിന് ഇനി സ്ഥലംവിടാം. ബംഗാളിലെ ജനത യഥാർഥ മാറ്റം ആഗ്രഹിക്കുന്നവരാണ് -മോദി പറഞ്ഞു.

നേരത്തെ, സി.ഐ.എസ്.എഫുകാരാണ് നാലുപേരെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും വംശഹത്യയാണ് നടത്തുന്നതെന്നും മമത ബാനർജി ആരോപിച്ചിരുന്നു. തുടർന്നാണ് ജവാന്മാരോട് മമത ബാനർജി അനാദരവ് കാട്ടുകയാണെന്ന് മോദി ആരോപിച്ചത്.

എട്ട് ഘട്ടമായി നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാല് ഘട്ടമാണ് ഇതുവരെ പൂർത്തിയായത്. നാലു ഘട്ടം കൂടി ശേഷിക്കേ ബി.ജെ.പിക്കായി മോദി, അമിത് ഷാ തുടങ്ങി ദേശീയ നേതാക്കളെല്ലാം രംഗത്തുണ്ട്. 

Tags:    
News Summary - Do not disrespect jawans: PM Modi attacks Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.