ന്യൂഡൽഹി: കോവിഡ് പരിേശാധനക്കായി മരിച്ചവരുടെ സ്രവം ശേഖരിക്കേണ്ടതില്ലെന്ന് ഡൽഹി സർക്കാർ. ഇതുസംബന്ധിച്ച് ആശുപത്രികൾക്ക് നിർദേശം നൽകി. ആരോഗ്യപ്രവർത്തകരുടെ സമയവും പരിശോധന കിറ്റുകളും ലാഭിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനം.
മരണകാരണം കോവിഡാണെന്ന് പരിശോധനയിൽ ഡോക്ടർമാർക്ക് ബോധ്യമുണ്ടെങ്കിൽ സാമ്പിൾ ശേഖരിച്ചുള്ള ലാബ് പരിശോധന വേണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പദ്മിനി സിംഗ്ല ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളും വൈറസ് ബാധിച്ച് മരിച്ചവരുടെ പരിശോധന നിർത്തിയതായി സർക്കാർ വക്താവ് പറഞ്ഞു. 10054 പേർക്ക് രോഗം ബാധിച്ച ഡൽഹിയിൽ ഇതുവരെ 160 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.