ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ രണ്ട് അതുല്യ പ്രതിഭകളെ അടുത്തടുത്ത ദിവസങ്ങളിൽ നഷ്ടപ്പെട്ട വേദനയിലാണ് രാജ്യം. ഇതിനിടെ ഇരുനടൻമാരും ജനിച്ച വർഷവും വയസും തമ്മിൽ വല്ല ബന്ധവുമുണ്ടോയെന്ന് ചികഞ്ഞ് കണ്ടെത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. 1953ൽ ജനിച്ച ഋഷി കപൂർ മരിക്കുേേമ്പാൾ 67 വയസായിരുന്നു. 1967ൽ ജനിച്ച ഇർഫാൻ ഖാൻ മരിക്കുേമ്പാൾ വയസോ 53ഉം. സങ്കടകരമെങ്കിലും രസകരമായ ഗണിതശാസ്ത്ര വസ്തുതകൾ.
ഇരുതാരങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചില കണക്കിലെ കളികൾ കുടി സമൂഹമാധ്യമ ഉപയോക്താക്കൾ പങ്കുവെക്കുന്നു. ഇരു താരങ്ങളുടെയും ജനനവർഷവും വയസും കൂട്ടിയാൽ ലഭിക്കുന്ന ഉത്തരം 2020. ഋഷി കപൂറിൻെറ 1953+67=2020. ഇർഫാൻ ഖാൻെറ 1967+53=2020.
ആദ്യം ഏവരുമൊന്ന് അത്ഭുതപ്പെട്ടെങ്കിലും 2020ൽ മരിച്ചയാളുടെ ജനിച്ച വർഷവും വയസും കൂട്ടിയാൽ 2020 ലഭിക്കുമെന്ന് സത്യം വൈകാതെ അവർ തിരിച്ചറിഞ്ഞു. 1970ൽ ജനിച്ച 50 വയസുകാരനായ ഒരാൾ 2020ൽ മരിച്ചെന്നിരിക്കട്ടെ. അയാളുടെ ജനിച്ച വർഷവും വയസും കൂട്ടിയാൽ കിട്ടുന്ന ഉത്തരം 2020 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.