നിങ്ങൾ മദ്യം കഴിക്കാറുണ്ടോ? മഹാരാഷ്ട്രയിൽ മഴക്കെടുതി നാശനഷ്ടം വിലയിരുത്താനെത്തിയ മന്ത്രി കലക്ടറോട് ചോദിച്ചത് വിവാദമായി

മുംബൈ: മഹാരാഷ്ട്രയിൽ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിനിടെ കാർഷിക മന്ത്രി അബ്ദുൽ സത്താർ കലക്ടറോട് ചോദിച്ച ചോദ്യം വിവാദമായിരിക്കുകയാണ്. ഈ മാസമുണ്ടായ കനത്ത മഴയിൽ ബീഡ് ജില്ലയിലെ വിളനാശം വിലയിരുത്താനാണ് മന്ത്രിയെത്തിയത്.

മന്ത്രിയോട് കലക്ടർ രാധാബിനോദ് ശർമ കാര്യങ്ങൾ വിശദീകരിക്കവെയാണ് ചായ കൊണ്ടുവന്നത്. ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ചായ വേണ്ടെന്ന് കലക്ടർ ശർമ പറഞ്ഞപ്പോഴാണ് 'നിങ്ങൾ മദ്യം കഴിക്കാറുണ്ടോ? എന്ന് മന്ത്രി ചോദിച്ചത്.

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമുയർന്നു. മഴക്കെടുതി വിലയിരു​ത്താനാണോ അതോ മദ്യപിച്ചിട്ടുണ്ടോ എന്നത് നോക്കാനാണോ മന്ത്രി വന്നത് എന്നായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്തിന്റെ പരിഹാസം.

Tags:    
News Summary - Do you take alcohol, Maharashtra minister asks district collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.