കൊൽക്കത്ത/ന്യൂഡൽഹി: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ നിശ്ചലമാക്കിയ പശ്ചിമ ബംഗാളില െ ഡോക്ടർമാരുടെ സമരത്തിന് ആറാം ദിവസവും പരിഹാരമായില്ല. ജൂനിയർ ഡോക്ടർമാരുട െ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചുവെങ്കില ും വഴങ്ങാത്ത സമരക്കാർ, ചർച്ചകൾക്ക് തങ്ങൾ തയാറാണെന്നും എന്നാൽ, അത് തുറന്ന വേദിയി ൽ വേണമെന്നും ആവശ്യപ്പെട്ടു.
ഞായറാഴ്ച ചേർന്ന ജൂനിയർ ഡോക്ടർമാരുടെ ഭരണസമിത ി യോഗത്തിൽ, അടച്ചിട്ട മുറിയിൽ ചർച്ചക്കു വിളിച്ച മുഖ്യമന്ത്രിയുടെ നിർദേശം തള്ളിയ ഡ ോക്ടർമാർ പുതിയ നിർദേശവുമായി മുന്നോട്ടു വരുകയായിരുന്നു. ‘‘ഇൗ സ്തംഭനം അവസാനിപ്പിക്കാനാണ് ഞങ്ങൾക്കും ആഗ്രഹം. മുഖ്യമന്ത്രി നിശ്ചയിക്കുന്ന വേദിയിൽ തന്നെ ചർച്ചക്ക് ഞങ്ങൾ സന്നദ്ധമാണ്. എന്നാൽ, ഇത് മാധ്യമങ്ങളുടെ സാന്നിധ്യത്തിലും തുറന്ന വേദിയിലുമായിരിക്കണം -പ്രക്ഷോഭത്തിലുള്ള ഡോക്ടർമാരുടെ വക്താവ് പറഞ്ഞു.
ഇതിനിടെ, ബംഗാളിലെ ഡോക്ടർമാരോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് പ്രഖ്യാപിച്ച ജൂൺ 17ലെ രാജ്യവ്യാപക പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വൈദ്യസഹായം ഒഴിച്ചുള്ള വൈദ്യസേവന രംഗത്തുനിന്ന് വിട്ടുനിൽക്കാനാണ് െഎ.എം.എ തീരുമാനം.
ശനിയാഴ്ച സെക്രേട്ടറിയറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ്, പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുവെന്നും ജോലിയിൽ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഒരു വിഭാഗം ഡോക്ടർമാർ സമരം അവസാനിപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും മമത അവകാശപ്പെട്ടുവെങ്കിലും പ്രക്ഷോഭകർ ഇൗ അവകാശവാദം തള്ളി. സമരത്തിെൻറ കേന്ദ്രബിന്ദുവായ എൻ.ആർ.എസ് മെഡിക്കൽ കോളജ് സന്ദർശിക്കാൻ മമത തയാറാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, ബംഗാളിലെ ഡോക്ടർസമരവുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി നിവേദനങ്ങൾ ലഭിച്ചുെവന്നും ഇതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് സംസ്ഥാനത്തിെൻറ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണണമെന്നും വൈദ്യസമൂഹത്തിന് ഭയരഹിതമായി ജോലിചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ഗവർണർ കെ.എൻ. ത്രിപാതി മുഖ്യമന്ത്രിക്ക് കത്തെഴുതുകയുണ്ടായി. ഇതു സംബന്ധിച്ച് ഗവർണർക്ക് മറുപടി നൽകിയതായി മമതയും അറിയിച്ചിട്ടുണ്ട്.
എൻ.ആർ.എസ് മെഡിക്കൽ കോളജിൽ ഒരു രോഗി മരിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു ഡോക്ടർമാർ ആക്രമിക്കപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. അതേസമയം, ഡോക്ടർമാർക്കും വൈദ്യമേഖലയിലെ മറ്റു ജീവനക്കാർക്കും സുരക്ഷിതമായി ജോലി ചെയ്യാനുതകുന്നവിധം സമഗ്രമായ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രം ഇത്തരമൊരു നിയമം കൊണ്ടുവരണമെന്നാണ് െഎ.എം.എ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.