ലഖ്നോ: ഉത്തർപ്രദേശിൽ ഭാര്യയെയും മക്കളെയും കൊന്ന് ഡോക്ടർ ആത്മഹത്യ ചെയ്തു. റായ്ബറേലിയിലെ റെയിൽവെ ആശുപത്രിയിലെ ഡോക്ടർ അരുൺ കുമാർ സിങ്ങാണ് (45) ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.
അരുൺ കുമാർ സിങ്ങിന്‍റെ ഭാര്യ അർച്ചന (40), മക്കളായ ആരവ് (4), ആരിഭ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മിർസാപൂർ സ്വദേശിയായ അരുൺ കുമാർ സിങ് 2017 മുതൽ മോഡേൺ റെയിൽ കോച്ച് ഫാക്ടറി ആശുപത്രിയിൽ നേത്രരോഗ വിദഗ്ധനായിരുന്നു. ആശുപത്രി സമുച്ചയത്തിലെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
വീട്ടിലേക്ക് വിളിച്ചിട്ട് ആരും ഫോൺ എടുക്കാതിരുന്നതിനാൽ സഹപ്രവർത്തകർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. കൊല്ലുന്നതിന് മുമ്പ് കുട്ടികളെ മരുന്ന് കൊടുത്ത് മയക്കിയിരുന്നെന്നും അവർ തലക്ക് അടിയേറ്റാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷത്തിൽ ഡോക്ടർ വിഷാദവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും രണ്ട് ദിവസം മുമ്പേയാണ് ഇവരെ പുറത്ത് കണ്ടെതെന്ന് അയൽക്കാർ പറയുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.