മുസ്​ലിമായതിനാൽ ചികിത്സ നിഷേധിച്ചു; ആംബുലൻസിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ്​ മരിച്ചു

ജയ്​പൂർ: ഗർഭിണിയായ യുവതിക്ക്​ മുസ്​ലിമാണെന്ന കാരണത്താൽ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകിയില്ല. മറ്റൊരു ആശുപ ത്രിയിലേക്ക്​ മാറ്റുന്നതിനിടെ ആംബുലൻസിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ്​ മരിച്ചു. രാജസ്​ഥാനിലെ ഭരത്​പൂർ ജില്ലാ ആ സ്​ഥാനത്തെ ജനന ആശുപത്രിയിലാണ്​ സംഭവം.

യുവതിയുടെ ഭർത്താവ്​ ഇർഫാൻ ഖാൻ പറയുന്നതിങ്ങനെ: ‘ഗർഭിണിയായ എ​​െൻറ ഭാ ര്യയെ സിക്രിയിൽ നിന്നും ജില്ലാ ആസ്​ഥാനത്തെ ജനന ആശുപത്രിയിലേക്ക്​ റഫർ ചെയ്​തതായിരുന്നു. എന്നാൽ, ഞങ്ങൾ മുസ്​ലി ംകളായതുകൊണ്ട്​ ജയ്​പൂരിലേക്ക്​ പോകണമെന്നാണ്​ ജനന ആശുപത്രിയിലെത്തിയപ്പോൾ ഡോക്​ടർമാർ പറഞ്ഞത്​. ജയ്​പൂരി ലേക്ക്​ മാറ്റുന്നതിനിടെ ആംബുലൻസിൽ അവൾ ​പ്രസവിച്ചു. പക്ഷേ, കുഞ്ഞിനെ രക്ഷിക്കാനായില്ല...’

ഗുരുതരാവസ്​ഥയിൽ ഒരു യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും അവരെ ജയ്​പൂരിലേക്ക്​ അയച്ചതിൽ എന്തെങ്കിലും പിഴവ്​ സംഭവിച്ചിട്ടുണ്ടോ എന്ന്​ അന്വേഷിക്കണമെന്നുമാണ്​ ജനന ആശുപത്രി പ്രിൻസിപ്പൽ ഡോ. രൂപേന്ദ്ര ഝാ പ്രതികരിച്ചത്​.

സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി സംസ്​ഥാന ടൂറിസം മന്ത്രി വിശ്വാവേന്ദ സിങ്​ രംഗത്തെത്തിയിട്ടുണ്ട്​. മുനീത്​ വാലിയ എന്ന ഡോക്​ടറാണ്​ സംഭവത്തിന്​ പിന്നിലെന്നും​ ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ്​ ഇൗ സംഭവമെന്നത്​ വലിയ നാണക്കേടാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ഇതൊരു മതേതര രാജ്യമാണെന്നും മതേതരത്വത്തിന്​ മുന്തിയ പരിഗണന കൊടുക്കുന്ന സർക്കാറാണ്​ സംസ്​ഥാനം ഭരിക്കുന്നത്​ എന്നതിനാൽ ഇതിൽ പരം നാണക്കേട്​ സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്തവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങൾ സംഭവത്തിന്​ കാരണമായിട്ടുണ്ടെന്ന സൂചനയും മന്ത്രി നൽകി. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Doctor refuses to admit pregnant woman because she's Muslim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.