ന്യൂഡൽഹി: കോവിഡ് കാലത്ത് രാപകലില്ലാതെ സേവനത്തിലാണ് ആരോഗ്യപ്രവർത്തകർ. രോഗബാധയുടെ രൂക്ഷത വിവരിച്ചും മറ്റും ആരോഗ്യപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരണാസന്നയായ മാതാവിന് ഗാനത്തിലൂടെ യാത്രാമൊഴി നേർന്ന ഒരു മകന്‍റെ കഥയാണ് കഴിഞ്ഞ ദിവസം ഒരു ഡോക്ടർ വിവരിച്ചത്.
വിഡിയോ കോളിലൂടെ മാതാവിന് തന്‍റെ ഉറ്റവരെ കാണാനുള്ള അവസരം ഒരുക്കുകയായിരുന്നു ഡോക്ടർ. സംഘമിത്ര ചാറ്റർജിക്കായി മകൻ സോഹം ചാറ്റർജിയണ് ആ ഗലെ ലഗ് ജാ (1973) എന്ന ചിത്രത്തിലെ 'തേര മുജ്‌സെ ഹായ് പെഹ്‌ലെ കാ നതാ കോയി' എന്ന ഗാനം ആലപിച്ചത്.
'ഇന്ന് എന്‍റെ ഷിഫ്റ്റിന്‍റെ അവസാനത്തിൽ രക്ഷപ്പെടാൻ സാധ്യതയില്ലാത്ത ഒരു രോഗിയുടെ ബന്ധുവിന് ഞാൻ വിഡിയോകാൾ ചെയ്തു. ഞങ്ങളുടെ ആശുപത്രിയിൽ അത്തരം സന്ദർഭങ്ങളിൽ രോഗികളുെട എന്തെങ്കിലും ആഗ്രഹങ്ങൾ സാധിപ്പിച്ച് കൊടുക്കാറുണ്ട്. ഈ രോഗിയുടെ മകൻ കുറച്ച് സമയമാണ് എന്നോട് ചോദിച്ചത്. തുടർന്ന് മരിക്കാൻ പോകുന്ന തന്‍റെ അമ്മയ്ക്കായി അവൻ ഒരു ഗാനം ആലപിച്ചു' -ഡോ. ദീപ്ശിഖ ഘോഷ് ട്വിറ്ററിൽ കുറിച്ചു.
'അദ്ദേഹം തേര മുജ്‌സെ ഹായ് പെഹ്‌ലെ കാ നതാ കോയി എന്ന ഗാനമാണ് ആലപിച്ചത്. അവന്‍റെ അമ്മയെ നോക്കി പാടുന്ന വേളയിൽ ഫോൺ പിടിച്ച് ഞാൻ അവിടെ നിന്നുപോയി. നഴ്സുമാർ വന്നെങ്കിലും രംഗം കണ്ട് അവരും നിശബ്ദരായി. ഇടക്ക് വാക്കുകൾ മുറിഞ്ഞ് പോയെങ്കിലും അദ്ദേഹം അത് പൂർത്തിയാക്കി. നന്ദി പറഞ്ഞ ശേഷം അദ്ദേഹം ഫോൺ വെച്ചു' -ഡോക്ടർ രണ്ടാമത്തെ ട്വീറ്റിൽ എഴുതി.
'ഞാനും നഴ്സുമാരും അവിടെ തന്നെ നിന്നു. ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. നഴ്സുമാർ എല്ലാവരും തങ്ങളുടെ യൂനിറ്റുകളിലേക്ക് മടങ്ങി. ഇൗ ഗാനം ഞങ്ങൾക്ക് വേണ്ടി മാറ്റിയതാണ്. കുറഞ്ഞ പക്ഷം എനിക്ക് വേണ്ടി. ഈ ഗാനം എല്ലായ്പ്പോഴും അവരുടേതായിരിക്കും' -ഡോക്ടർ അവസാന ട്വീറ്റിൽ എഴുതി.
ഹൃദയഭേദകമായ ട്വീറ്റ് മൈക്രോബ്ലോഗിങ് ൈസറ്റിൽ വൈറലായി. നിരവധി പേരാണ് തങ്ങളുടെ പ്രിയെപട്ടവരുടെ അനുഭവങ്ങൾ കൂടി ചേർത്ത് ട്വീറ്റ് പങ്കുവെച്ചത്. ആ മകൻ എല്ലാ കാലത്തും അത് ഓർക്കുമെന്നും ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന് അമ്മയോട് യാത്ര പറയാനെങ്കിലും പറ്റിയെല്ലോ എന്നാണ് ഒരാൾ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.