ന്യൂഡൽഹി: തങ്ങളുടെ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഏഴുവയസുകാരന് ഡോക്ടർമാർ പണം സ്വരൂപിച്ച് ശസ്ത്രക്രിയ നടത്തി. സാകേതിലെ മാക്സ് ആശുപത്രിയിലെ ഡോക്ടർമാരാണ് കാരുണ്യപ്രവർത്തനത്തിന് മാതൃകയാകുന്നത്. ഉത്തർപ്രദേശിലെ ലക്നോവിൽന ിന്ന് എത്തിയ അലി ഹംസ എന്ന ഏഴുവയസുകാരന് കരൾ ശസ്ത്രക്രിയ നടത്താൻ 11 ലക്ഷം രൂപയാണ് ആശുപത്രിയിലെ ഡോക്ടർമാർ മാത്രം സ ്വരൂപിച്ച് നൽകിയത്.
മഞ്ഞപ്പിത്തം കാരണം കരൾ പൂർണമായും തകരാറിലായ നിലയിലാണ് അലി ഹംസ ചികിത്സക്കെത്തിയത്. കരൾ മാറ്റിവെക്കുകയല്ലാതെ മാർഗമില്ലായിരുന്നു. പക്ഷേ, പണമില്ലെന്ന് അലിയുടെ മാതാപിതാക്കൾ നിസ്സഹായതയോടെ അറിയിച്ചു. 15 ലക്ഷമാണ് സർജറിക്ക് ചെലവ്. ഇതോടെ ആശുപത്രിയിലെ ഡോക്ടർമാർ തന്നെ പണം സ്വരൂപിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. 11 ലക്ഷമാണ് ആശുപത്രിയിലെ ഡോക്ടർമാർ മാത്രം നൽകിയത്.
അലിയുടെ പിതാവിന്‍റെ കരൾ അനുയോജ്യമാണെന്ന് തെളിഞ്ഞതോടെ എല്ലാം വേഗത്തിലായി. ഡോക്ടർമാരോട് കടപ്പെട്ടിരിക്കുന്നു എന്ന് അലിയുടെ പിതാവ് മുഹമ്മദ് റെഹാൻ പറഞ്ഞു. ഞങ്ങൾക്ക് മൂന്ന് ലക്ഷം നൽകാനേ കഴിഞ്ഞുള്ളൂ. ബാക്കിയെല്ലാം ഡോക്ടർമാർ നൽകി -അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.