ന്യൂഡൽഹി: മൂന്ന് രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ദോക്ലാമിനെ സംബന്ധിച്ച ഇന്ത്യൻ നിലപാടിന് പിന്തുണ അറിയിച്ച് ജപ്പാൻ. ഒരു രാജ്യവും ബലപ്രേയാഗത്തിലൂടെ ദോക്ലാമിെൻറ ഇേപ്പാഴത്തെ നിലയിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന് ഇന്ത്യയിെല ജപ്പാൻ അംബാസഡർ കെൻജി ഹിരമാട്സു പറഞ്ഞു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുെട ഇന്ത്യാ സന്ദർശനം അടുത്തിരിെക്കയാണ് ജപ്പാൻ നിലപാട് വ്യക്തമാക്കിയത്.
ഭൂട്ടാനും െചെനയും തമ്മിൽ അതിർത്തി തർക്കത്തിലിരിക്കുന്ന പ്രദേശമാണ് ദോക്ലാമെന്നും ഭൂട്ടാനുമായുള്ള കരാറനുസരിച്ചാണ് ഇന്ത്യ ഇൗ പ്രദേശത്ത് ഇടെപടുന്നതെന്നും ജപ്പാൻ മനസിലാക്കുന്നതായി ഹിരമാട്സു ഹിന്ദുസ്ഥാൻ ൈടംസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
ദോക്ലാം ട്രൈജങ്ഷനിൽ ഇന്ത്യ-ചൈന തർക്കം രണ്ടാം മാസത്തിലേക്ക് കടക്കവെയാണ് പ്രതികരണം. ദോക്ലാമിലെ ഇന്ത്യൻ നിലപാടിനെ കുറിച്ച് പരസ്യമായി പ്രതികരിക്കുന്ന ആദ്യ പ്രധാന രാജ്യമാണ് ജപ്പാൻ.
ഭൂട്ടാനിലെ ദോക്ലാം മേഖലയിൽ ചൈനീസ് സൈന്യം റോഡ് നിർമിക്കാൻ ശ്രമിച്ചതാണ് ഇന്ത്യ-ചൈന സംഘർഷങ്ങളുടെ തുടക്കം. അമേരിക്കയടക്കമുളള രാജ്യങ്ങൾ മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാധ്യതയിൽ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നെങ്കിലും പരസ്യ നിലപാടുകൾ സ്വീകരിച്ചിരുന്നില്ല. ചൈനയുമായി മാരിടൈം ബോർഡർ പങ്കിടുന്ന ജപ്പാനാണ് ഇന്ത്യൻ നിലപാടിനെ പിന്തുണച്ചുകൊണ്ട് ആദ്യമായി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.