"രാജ് താക്കറെക്ക് ഇത്രയധികം പ്രാധാന്യം നൽകേണ്ടതില്ല"- അന്ത്യശാസനത്തിന് ഉടനെ മറുപടി നൽകുമെന്ന് അജിത് പവാർ

മുംബൈ: മെയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന രാജ് താക്കറെയുടെ അന്ത്യശാസനത്തിന് ഉടനെ മറുപടി പറയുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. രാജ് താക്കറെക്ക് ഇത്രയധികം പ്രാധാന്യം നൽകേണ്ടതില്ലെന്നും ശരിയായ സമയം വരുമ്പോൾ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജ് താക്കറെയുടെ മുന്നറിയിപ്പിനെ സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് മൂന്നിനകം മഹാരാഷ്ട്ര സർക്കാർ പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ എം.എൻ.എസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് കഴിഞ്ഞ ദിവസം താനെയിൽ നടന്ന ഒരു പൊതുറാലിയിൽ താക്കറെ ആവർത്തിച്ചിരുന്നു.

ഈ മാസം 2 ന് ഗുഡി പഡ്‌വയിലെ ശിവാജി പാർക്കിൽ നടന്ന സമ്മേളനത്തിലാണ് താക്കറെ ആദ്യമായി പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. താൻ ഒരു പ്രാർത്ഥനക്കും എതിരല്ലെന്നും എന്നാൽ ആളുകൾ അവരുടെ വീടുകളിലിരുന്ന് വിശ്വാസം പിന്തുടരണമെന്നും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

രാജ് താക്കറെയുടെ പ്രസംഗത്തെത്തുടർന്ന് നിരവധി എം.എൻ.എസ് അനുഭാവികൾ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags:    
News Summary - 'Don't give Raj Thackeray so much importance': Ajit Pawar on MNS chief's warning on removal of loudspeakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.