ന്യൂഡൽഹി: ചാരനെന്ന് ആരോപിച്ച് പാകിസ്താൻ തടവിലായ ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. കേസിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്താനോട് കോടതി ആവശ്യപ്പെട്ടു. റോണി ഏബ്രഹാമിെൻറ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെയും കുൽഭൂഷൺ ജാദവിെൻറയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ അന്താരാഷ്ട്ര കോടതി ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്തത്.
കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിയ്ക്ക് അധികാരമില്ലെന്ന പാകിസ്താെൻറ വാദവും കോടതി തള്ളി. കേസ് പരിഗണിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. പാകിസ്താനിലെ സ്വതന്ത്ര കോടതിയിൽ പുനർവിചാരണ നടത്തണമെന്നും അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നു ഉറപ്പുവരുത്തണമെന്നും പാകിസ്താനോട് കോടതി നിർദേശിച്ചു.
കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ അംഗീകരിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കുൽഭൂഷനെ രക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഇന്ത്യക്ക് അധികാരമുണ്ട്. നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.
കുൽഭൂഷെൻറ വിചാരണ നടന്ന പാകിസ്താൻ സൈനിക കോടതിയെ സ്വതന്ത്ര കോടതിയായി പരിഗണിക്കാൻ രാജ്യാന്തര കോടതി തയാറായില്ല. കുൽഭൂഷൺ ചാരപ്രവർത്തനവും ഭീകരപ്രവർത്തനവും നടത്തിയെന്ന വാദവും കോടതി തള്ളി. പാകിസ്താൻ മുൻവിധിയോടെ പെരുമാറിയെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യ ഉന്നയിച്ചിരുന്ന വാദങ്ങളെല്ലാംതന്നെ അംഗീകരിക്കുന്ന തരത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.
46കാരനായ കുൽഭൂഷൺ ജാദവിനെ കഴിഞ്ഞ വർഷം മാർച്ച് മൂന്നിനാണ് പാകിസ്താൻ സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സൈനിക കോടതി വധശിക്ഷ വിധിക്കുകയും ഇതിനെതിരെ ഇന്ത്യ ശക്തമായി രംഗത്തുവരുകയും ചെയ്തതോടെ ലോകശ്രദ്ധ നേടി. അതേസമയം, പാകിസ്താനെതിരെ ഇന്ത്യ നൽകിയ പരാതി മേയ് എട്ടിന് അന്തർദേശീയ േകാടതി പരിഗണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.