ചെന്നൈ: ജയലളിതയുടെ മരണത്തെതുടർന്നുണ്ടായ പ്രതിസന്ധി മുതലെടുത്ത് പാർട്ടിയെ പിളർത്താൻ വിമതരെ അനുവദിക്കരുതെന്ന് എ.െഎ.എ.ഡി.എം.കെ നേതാവ് ശശികല പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. എ.െഎ.എ.ഡി.എം.കെ സ്ഥാപക നേതാവ് എം.ജി രാമചന്ദ്രെൻറ ജൻമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ജയലളിത ഒഴിച്ചിട്ട ശൂന്യത നികത്താൻ ആർക്കും സാധിക്കില്ല. ഇൗ അവസരത്തിൽ വിമതരെ പാർട്ടി പിളർത്താൻ അനുവദിക്കാതിരിക്കുക എന്നത് കോടിക്കണക്കിന് വരുന്നപാർട്ടി പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. പ്രവർത്തകരുെട കഠിനാധ്വാനവും ആത്മാർത്ഥതയുമാണ് ജയലളിത അംഗീകരിച്ചത്. ജാതിയും മതവുമല്ല ഉന്നതങ്ങളിലെത്താനുള്ള മാനദണ്ഡമെന്നും ശശികല പറഞ്ഞു.
ജയലളിതയോടൊപ്പമുണ്ടായിരുന്ന 33 വർഷങ്ങളെ കുറിച്ച് അവർ ഒാർത്തു. പാർട്ടിക്ക് വേണ്ടി കഠിനമായി അധ്വാനിക്കാനും അതുവഴി പാർട്ടിയെ പിളർത്താൻ കാത്തിരിക്കുന്ന ശത്രുക്കളെ തുരത്താനും സാധിക്കെട്ട എന്നും ഇതാവെട്ട ഇത്തവണത്തെ എം.ജി.ആർ ജൻമവാർഷിക പ്രതിജ്ഞ എന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.