ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങളെക്കുറിച്ച് തെറ്റായ ധാരണ വേണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകർക്ക് തെറ്റിദ്ധാരണ വേണ്ടെന്നും താങ്ങുവിലയും ചന്തകളും സംഭരണകേന്ദ്രങ്ങളും ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കാർഷിക നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ വേണ്ട. പഞ്ചാബിലെ കർഷകർക്ക് മുൻവർഷത്തേക്കാൾ കൂടുതൽ താങ്ങുവിലയിൽ ഈ വർഷം വിളകൾ വിൽക്കാനാകും. താങ്ങുവിലയും വിപണിയും സജീവമാകും, സർക്കാറിെൻറ വിള സംഭരണവും നടക്കും' -പ്രകാശ് ജാവ്ദേക്കർ ട്വീറ്റ് ചെയ്തു.
കേന്ദ്രസർക്കാറിെൻറ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ കർഷകരുടെ പ്രക്ഷോഭം കനക്കുകയാണ്. നിരവധി പേർ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കർഷകരുടെ പ്രതിഷേധം അനാവശ്യമാണെന്നാണ് കേന്ദ്രസർക്കാറിെൻറയും ബി.ജെ.പി അനുഭാവികളുടെയും വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.