മുംബൈ: ഇന്ത്യ കറന്‍സിരഹിത രാജ്യമാകുമെന്ന് വിശ്വസിക്കുന്നില്ളെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയര്‍പേഴ്സന്‍ അരുന്ധതി ഭട്ടാചാര്യ.
നോട്ട് പരിഷ്കരണം ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള പാതയില്‍ മികച്ച പ്രോത്സാഹനമാണെങ്കിലും കറന്‍സി കുറവുള്ള രാജ്യമായി മാറുകയെന്നതാണ് യുക്തിസഹമായ ലക്ഷ്യമെന്നും വാര്‍ടന്‍ ഇന്ത്യ എക്കണോമിക് ഫോറത്തില്‍ അരുന്ധതി അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കല്‍ അപക്വമായിരുന്നോയെന്ന് കാലം തെളിയിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കുറച്ചുകാലത്തേക്ക് ചെലവ് കുറവാണ്. ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ തുക ചെലവായാല്‍ ജനം ചോദ്യം ചെയ്യുമെന്ന് അരുന്ധതി പറഞ്ഞു. തങ്ങളുടെ ചെലവില്‍ എന്തിനാണ് ഡിജിറ്റലാകുന്നതെന്ന് ചോദ്യമുയരുന്നതോടെ ഈ മാറ്റം നീളാനാണിടയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പല ഇടപാടുകാരും ബാങ്കുകളില്‍തന്നെ പോകാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഡിജിറ്റല്‍വത്കരണത്തിനായി ഇന്‍റര്‍നെറ്റ് ബാന്‍ഡ്വിഡ്ത്ത് അടക്കമുള്ളവ വര്‍ധിക്കുകയും ഗ്രാമങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്നും അരുന്ധതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.