ന്യൂഡൽഹി: ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യൻ നടപടിക്കെതിരെ വിമർശനവുമായി ചൈന. ഇന്ത്യ അനധികൃതമായി സൃഷ്ടിച്ച കേന്ദ്രഭരണ പ്രദേശമാണ് ലഡാക്കെന്ന് ചൈന വ്യക്തമാക്കി. ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ പ്രദേശങ്ങളിൽ 44 പാലങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചൈനയുടെ വിമർശനം. അരുണാചൽ പ്രദേശിനേയും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നും ചൈന അറിയിച്ചിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് സാവോ ലിജിയാനാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കുന്ന നടപടികളുണ്ടാവില്ല. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യൻ നടപടിയെ അംഗീകരിക്കില്ല. അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമല്ല. സൈന്യത്തിനായി അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോൾ നില നിൽക്കുന്ന പ്രശ്നങ്ങൾ ഗുരുതരമാകാതിരിക്കാൻ രണ്ട് പക്ഷങ്ങളും നടപടിയെടുക്കണമെന്നും ലിജിയാൻ ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചതാണ് പ്രശ്നങ്ങൾക്കുള്ള പ്രധാനകാരണം. അതിർത്തിയിൽ സംഘർഷങ്ങളുണ്ടാക്കുന്ന നടപടികളിൽ നിന്ന് ഇന്ത്യൻ സൈന്യം പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് ലഡാക്, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മുകശ്മീർ എന്നീ സ്ഥലങ്ങളിലായി 44 പാലങ്ങൾ ഇന്ത്യ ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.