ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡൽഹിയിലെ വനിതാ വോട്ടർമാരോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ കുടുംബത്തിലെ പുരുഷന്മാരെ പ്രേരിപ്പിക്കേണ്ടത് വീട്ടിലെ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പല പുരുഷന്മാരും പ്രധാനമന്ത്രി മോദിയുടെ പേരാണ് പറയുന്നത്. നിങ്ങൾക്ക് മാത്രമേ അത് ശരിയാക്കാൻ കഴിയൂ. പ്രധാനമന്ത്രി മോദിക്ക് വോട്ട് ചെയ്യുമെന്ന് നിങ്ങളുടെ ഭർത്താവ് പറഞ്ഞാൽ, അത്താഴം വിളമ്പില്ലെന്ന് അദ്ദേഹത്തോട് പറയണം -കെജ്‌രിവാൾ പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യുമെന്ന് ഭർത്താക്കന്മാരോട് സത്യം ചെയ്യാൻ ആവശ്യപ്പെട്ടണം. എല്ലാ ഭർത്താവും ഭാര്യ പറയുന്നത് കേൾക്കണമെന്നല്ലേ? സത്യം ചെയ്താൽ അത് പാലിക്കാൻ അവൻ ബാധ്യസ്ഥനാണ്.
കെജ്‌രിവാൾ സൗജന്യമായി വൈദ്യുതി തന്നു, ബസ് ടിക്കറ്റും സൗജന്യമാക്കി, ഇപ്പോൾ സ്ത്രീകൾക്ക് 1000 രൂപ വീതം നൽകുന്നു എന്നെല്ലാം അവരോട് പറയണം. ബി.ജെ.പി എന്താണ് ചെയ്തത്? പിന്നെന്തിന് ബി.ജെ.പിക്ക് വോട്ടുചെയ്യണം എന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം വനിത വോട്ടർമാരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.